ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിൽ പിജി ഡിപ്ലോമ; ബിരുദം യോഗ്യത, അവസാന തീയതി മേയ് 30

ഈ മാസം 30 വരെ ഓൺലൈനായോ ഫെഡറൽ ബാങ്ക് ശാഖകൾ വഴിയോ അപേക്ഷാ ഫീസ് അടയ്ക്കാം.
PG Diploma in Clinical Child Development
PG Diploma in Clinical Child Development Admission 2026 Open in Kerala.
Updated on
1 min read

സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷമാണ് കോഴ്സിന്റെ ദെെർഘ്യം. 2026-2028 അധ്യയന വർഷത്തെ പ്രവേശനത്തിനായി മേയ് 11 മുതൽ മേയ് 30 വരെ അപേക്ഷിക്കാം.

PG Diploma in Clinical Child Development
ഗേറ്റ് സ്‌കോർ വേണ്ട, ഐഐടി ഗുവാഹട്ടിയിൽ എം.ടെക് പഠിക്കാം; പ്രായപരിധിയില്ല, ജോലി ചെയ്യുന്നവർക്കും അവസരം

സയൻസ് വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബി.എസ്.സി ബിരുദമോ, ബി.എസ്.സി/ബി.എ സൈക്കോളജി, ബി.എസ്.സി ഹോം സയൻസ് ബിരുദമോ നേടിയ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. എസ്ഇബിസി വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതി. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷ പാസായാൽ മതി.

PG Diploma in Clinical Child Development
കോൾ ഇന്ത്യ ലിമിറ്റഡിൽ 276 ഒഴിവുകൾ; എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരം, ഗേറ്റ് - 2025 സ്കോറിന്റെ അടിസ്ഥാനത്തിൽ നിയമനം

ഈ മാസം 30 വരെ ഓൺലൈനായോ ഫെഡറൽ ബാങ്ക് ശാഖകൾ വഴിയോ അപേക്ഷാ ഫീസ് അടയ്ക്കാം. പൊതുവിഭാഗത്തിന് 950 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 500 രൂപയുമാണ് ഫീസ്. അപേക്ഷാ നമ്പരും ചെല്ലാൻ നമ്പറും ഉപയോഗിച്ച് ജൂൺ 2 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471-2560361, 362, 363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

PG Diploma in Clinical Child Development
FACT Recruitment 2026: ഫാക്ടിൽ എഞ്ചിനീയർമാർക്ക് അവസരം; 34 വിഭാഗങ്ങളിൽ ഒഴിവുകൾ, മികച്ച ശമ്പളം, അവസാന തീയതി മെയ് 21

പ്രോസ്പെക്ടസ് LBS Centre Kerala വെബ്സൈറ്റിൽ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക.

https://cdckerala.org/training/

Summary

PG Diploma in Clinical Child Development Admission 2026 Open in Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com