പ്രതിവർഷം 13,500 രൂപ വരെ ലഭിക്കുന്ന കേന്ദ്ര സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

സ്കോളർഷിപ്പിന്റെ തുക കുട്ടി പഠിക്കുന്ന കോഴ്സ് അടിസ്ഥാനമാക്കിയാണ്. 2,500 മുതൽ 13,500 വരെയുള്ള തുകകൾ ആണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കുട്ടികൾക്കും വീടുകളിൽ പോയി വരുന്ന കുട്ടികൾക്കും പ്രത്യേകം തുകയാകും ലഭിക്കുക.
Post-Matric Scholarship
Post-Matric Scholarship for SC Students Announced file
Updated on
1 min read

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ സ്കോളർഷിപ്പ് നൽകുന്നു. 10-ാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്ലസ് 1,പ്ലസ് 2,ഐ ടി ഐ,ഡിപ്ലോമ യു ജി , പി ജി , പ്രൊഫഷണൽ കോഴ്‌സുകൾ വരെ പഠിക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കും.

Post-Matric Scholarship
മിൽമയിൽ അവസരം; 338 ഒഴിവുകൾ, പത്താം ക്ലാസ് മുതൽ ബി ടെക് വരെ യോഗ്യത, ശമ്പളം 83,000 രൂപ വരെ

സ്കോളർഷിപ്പിന്റെ തുക കുട്ടി പഠിക്കുന്ന കോഴ്സ് അടിസ്ഥാനമാക്കിയാണ്. 2,500 മുതൽ 13,500 വരെയുള്ള തുകകൾ ആണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കുട്ടികൾക്കും വീടുകളിൽ പോയി വരുന്ന കുട്ടികൾക്കും പ്രത്യേകം തുകയാകും ലഭിക്കുക.

സ്പെഷ്യലി ഏബിൾഡ് വിദ്യാർത്ഥികൾക്ക് 10 % അധിക അലവൻസും ലഭിക്കും. രക്ഷിതാക്കളുടെ വരുമാനം 2.5 ലക്ഷം രൂപയിൽ താഴെ ആണെകിൽ മാത്രമേ ഈ സ്കോളർഷിപ്പ് ലഭിക്കുകയുള്ളൂ.

Post-Matric Scholarship
കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിൽ ജോലി നേടാം; ബിരുദധാരികൾക്ക് അപേക്ഷിക്കാം, ശമ്പളം 99,000 രൂപ

വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കാൻ ജാതി സർട്ടിഫിക്കറ്റ്, കുടുംബ വരുമാന സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, കോളേജ്/യൂണിവേഴ്സിറ്റി രജിസ്ട്രേഷൻ രേഖകൾ എന്നിവയുൾപ്പെടെ https://scholarships.gov.in വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. സ്കോളർഷിപ്പ് തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും.

Summary

Education news: Central Government Launches Post-Matric Scholarship for SC Students to Support Higher Education.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com