പ്രസാർ ഭാരതിയിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആകാം; കേരളത്തിലും ഒഴിവ്

നിയമനം പൂർണ്ണമായും കരാർ അടിസ്ഥാനത്തിൽ ആയിരിക്കും. നിയമന കാലാവധി ആദ്യം രണ്ട് വർഷം ആയിരിക്കും. വാർഷിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടി നൽകുന്നതാണ്.
Prasar Bharati  jobs
Prasar Bharati Marketing Executive Recruitment 2026 Announced @prasarbharati
Updated on
1 min read

പ്രസാർ ഭാരതി മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ആകെ 14 ഒഴിവുകളാണ് ഉള്ളത്. തിരുവനന്തപുരത്തും ഒഴിവുകളുണ്ട്. പി ജി ഡിപ്ലോമ അല്ലെങ്കിൽ എം ബി എ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 21/01/2026.

Prasar Bharati  jobs
ലാബ് അസിസ്റ്റന്റ് മുതൽ റിസർച്ച് അസിസ്റ്റന്റ് വരെ: പന്ത്രണ്ടാം ക്ലാസുകാർക്കും അവസരം; സോയിൽ ഡിപ്പാർട്മെന്റിൽ 121 ഒഴിവുകൾ

യോഗ്യതയും ശമ്പളവും

  • അംഗീകൃത മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്

    സർവകലാശാലയിൽ നിന്നുള്ള എം ബി എ/എം ബി എ (മാർക്കറ്റിങ് ) അല്ലെങ്കിൽ പി.ജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് / മാർക്കറ്റിങ് പാസ് ആയിരിക്കണം.

  • അപേക്ഷകന്റെ പരമാവധി പ്രായം 35 വയസിന് താഴെ ആയിരിക്കണം

  • മീഡിയ സ്ഥാപനങ്ങളിൽ ഡയറക്ട് സെയിൽസ് മേഖലയിൽ പ്രവൃത്തിപരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും.

  • കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം.

  • ചെന്നൈ, ഹൈദരാബാദ്, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ പ്രതിമാസം 35,000 മുതൽ 50,000 രൂപ വരെ ശമ്പളം ലഭിക്കും.

  • മറ്റ് നഗരങ്ങളിൽ പ്രതിമാസം 35,000 മുതൽ 42,000 രൂപ വരെ ശമ്പളം ലഭിക്കും.

Prasar Bharati  jobs
എന്‍ജിനീയർ മുതൽ ടിക്കറ്റ് കൗണ്ടർ അസിസ്റ്റന്റ് വരെ ഒഴിവ്: ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ജോലി നേടാം; പത്താം ക്ലാസുകാർക്കും അവസരം

നിയമനം പൂർണ്ണമായും കരാർ അടിസ്ഥാനത്തിൽ ആയിരിക്കും. നിയമന കാലാവധി ആദ്യം രണ്ട് വർഷം ആയിരിക്കും. വാർഷിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടി നൽകുന്നതാണ്. കരാർ കാലയളവിൽ ഉദ്യോഗാർത്ഥികൾ പൂർണ്ണ സമയ അടിസ്ഥാനത്തിൽ സേവനം നിർവഹിക്കണം.

ഉദ്യോഗാർത്ഥിയുടെ അവസാന ശമ്പളം, പ്രവൃത്തിപരിചയം, കഴിവുകൾ എന്നിവ കണക്കിലെടുത്ത്, പ്രസാർ ഭാരതിയുടെ പൂർണ്ണ വിവേചനാധികാരത്തിൽ ശമ്പളം ചർച്ച ചെയ്ത് നിശ്ചയിക്കാവുന്നതാണ്.

Prasar Bharati  jobs
വനിതകൾക്ക് സ്വിഫ്റ്റ് ബസിൽ ഡ്രൈവർ കം കണ്ടക്ടർ ആകാം; ദിവസേന 715 രൂപ വേതനം, പത്താം ക്ലാസ് യോഗ്യത

ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികളെ പരീക്ഷ അല്ലെങ്കിൽ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാകും നിയമനം നടത്തുക. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://prasarbharati.gov.in/wp-content/uploads/2026/01/NIA-Marketing-Executive-1.pdf

Summary

Job alert: Prasar Bharati Marketing Executive Recruitment 14 Vacancies Including Thiruvananthapuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com