SET 2026: സെറ്റ് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി

ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷയിലെ വിവരങ്ങളിൽ ഏതെങ്കിലും തിരുത്തൽ ആവശ്യമുണ്ടെങ്കിൽ ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 11, 12, 13 തീയതികളിൽ വിവരങ്ങൾ പരിഷ്‌കരിക്കാനുള്ള സൗകര്യമുണ്ട്.
SET application
SET Exam Application Deadline Extended to December 10file
Updated on
1 min read

ഹയർ സെക്കൻഡറി, നോൺ–വൊക്കേഷണൽ അധ്യാപക നിയമനത്തിനായുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (State Eligibility Test – SET) ന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ഡിസംബർ 10 വൈകിട്ട് 5 മണി വരെ അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാം. നവംബർ 28 വരെയായിരുന്ന സമയ പരിധിയാണ് നീട്ടി നൽകിയത്.

SET application
ഫുഡ് പ്രോസസിങ്ങിൽ പി എച്ച് ഡി നേടാം; 42000 രൂപ വരെ ഫെലോഷിപ്പ്

ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷയിലെ വിവരങ്ങളിൽ ഏതെങ്കിലും തിരുത്തൽ ആവശ്യമുണ്ടെങ്കിൽ ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 11, 12, 13 തീയതികളിൽ വിവരങ്ങൾ പരിഷ്‌കരിക്കാനുള്ള സൗകര്യമുണ്ട്. വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ വിവരങ്ങൾ, ഫോട്ടോ, ഒപ്പ് അപ്‌ലോഡുകൾ എന്നിവയിൽ ഇപ്രകാരം മാറ്റങ്ങൾ വരുത്താം.

SET application
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ഒഴിവുകൾ; ശമ്പളം 57,000 രൂപ, അവസാന തീയതി ഡിസംബർ 5

നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസൽ ( 2024 ഒക്ടോബർ 30നും 2025 ഡിസംബർ 13നും ഇടയിൽ ലഭിച്ചതായിരിക്കണം) സെറ്റ് പരീക്ഷ പാസാകുന്ന പക്ഷം ഹാജരാക്കണം. ഈ യോഗ്യതാ പരീക്ഷ അടുത്ത അധ്യാപക നിയമനങ്ങളിൽ നിർണായകമായതിനാൽ ഉദ്യോഗാർത്ഥികൾ ആവശ്യമായ എല്ലാ രേഖകളും നിശ്ചിത സമയത്തിനകം തയ്യാറാക്കണമെന്ന് അധികൃതർ അറിയിച്ചു.

Summary

Career news: SET Exam Application Deadline Extended to December 10.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com