സ്കോൾ കേരള മുഖാന്തിരം ഹയർസെക്കണ്ടറി കോഴ്സിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത 2025–27 ബാച്ചിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി നിരന്തര മൂല്യനിർണയത്തിന്റെ (CE) ഭാഗമായുള്ള ഓറിയന്റേഷൻ ക്ലാസുകൾ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തുമെന്ന് സ്കോൾ കേരള എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.
ഓൺലൈൻ-ഓഫ്‌ലൈൻ പഠനരീതികളുടെ സംയോജനത്തിലൂടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്, പഠനരീതി, പരീക്ഷാ മാതൃക, മൂല്യനിർണ്ണയ രീതികൾ, ഹാജർ മാനദണ്ഡങ്ങൾ, അസൈൻമെന്റ് സമർപ്പണ ക്രമങ്ങൾ, പരീക്ഷാ സെന്ററുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എന്നിവ മനസിലാക്കുന്നതിനാണ് ഓറിയന്റേഷൻ ക്ലാസുകൾ സംഘടിപ്പിക്കുന്നത്.
ഓറിയന്റേഷൻ ക്ലാസിലെ ഹാജർ സി ഇ മാർക്കിന്റെ പ്രധാന ഘടകമായതിനാൽ, വിദ്യാർത്ഥികൾ നിർബന്ധമായും തങ്ങളുടെ രജിസ്റ്റർ ചെയ്ത പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണം. കേന്ദ്രം നിശ്ചയിച്ച തീയതി–സമയം സംബന്ധിച്ച വിവരം ഓരോ വിദ്യാർത്ഥിക്കും എസ് എം എസ് /ഇമെയിൽ/നോട്ടീസ് ബോർഡ് വഴി അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.
വിദ്യാർത്ഥികൾക്ക് തങ്ങളുടെ പരീക്ഷാ കേന്ദ്രവുമായി നേരിട്ട് ബന്ധപ്പെടുക എന്നാണ് നിർദ്ദേശം. കൂടാതെ സ്കോൾ കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, വിദ്യാർത്ഥി പോർട്ടൽ തുടങ്ങിയവയിൽ അറിയിപ്പുകൾ പ്രസിദ്ധീകരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates