എസ് എൻ യൂണിവേഴ്സിറ്റിയിൽ നിരവധി ഒഴിവുകൾ, ഏഴാം ക്ലാസ്സ്‌ യോഗ്യത!

ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO), മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS) തസ്തികകളിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു
 SN University jobs
Sree Narayana Guru Open University SN University
Edited By:
Updated on
1 min read

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (SGOU) പരീക്ഷാ മൂല്യനിർണ്ണയ ക്യാമ്പുകളിലേക്ക് വിവിധ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ 11 ജില്ലകളിലായി പ്രവർത്തിക്കുന്ന കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO), മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS) ഒഴിവുകളിലേക്കാണ് ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.മുമ്പ് 2025 സെപ്റ്റംബറിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ തുടർച്ചയായുള്ള പുനർവിജ്ഞാപനമാണിത്.

നിയമനം നടക്കുന്ന ജില്ലകൾ

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ 11 ജില്ലകളിലെ ക്യാമ്പുകളിലാണ് നിയമനം നടക്കുക.

തസ്തികകളും യോഗ്യതയും

ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO): പ്ലസ് ടു പാസ്സായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്.

മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS): ഏഴാം ക്ലാസ് ജയം.

പ്രായപരിധി

രണ്ട് തസ്തികകളിലേക്കും 2026 ജനുവരി ഒന്നിന് 60 വയസ്സ് കവിയാൻ പാടില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം

അർഹരായ ഉദ്യോഗാർത്ഥികൾ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.sgou.ac.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 സെപ്റ്റംബർ 10 ആണ്.2025 സെപ്റ്റംബറിലെ വിജ്ഞാപന പ്രകാരം മുൻപ് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും വിശദമായ വിജ്ഞാപനത്തിനും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Summary

Sree Narayana Guru Open University (SGOU) has invited online applications from eligible candidates for temporary recruitment on a daily-wage basis to the posts of Data Entry Operator (DEO) and Multi-Tasking Staff (MTS)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com