UK STEM Scholarship: പെൺകുട്ടികൾക്ക് യുകെയിൽ സൗജന്യമായി പഠിക്കാം?, ബ്രിട്ടീഷ് കൗൺസിലിന്റെ വിദ്യാർത്ഥിനികൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കാം
ബ്രിട്ടീഷ് കൗൺസിൽ 2026-27 അധ്യയന വർഷത്തേക്കുള്ള സയൻസ്, ടെക്നോളജി,എൻജിനിയറിങ്, മാത്തമാറ്റിക്സ്, (Science, Technology, Engineering, and Mathematics- STEM) മേഖലയിലെ വിദ്യാർത്ഥിനികൾക്കുള്ള സ്കോളർഷിപ്പിന് (STEM Scholarships) അപേക്ഷിക്കാം.
സയൻസ്, ഇന്നൊവേഷൻ എന്നീ മേഖലകളിൽ സ്ത്രീകൾക്കുള്ള അവസരങ്ങൾ വർദ്ധിപ്പിക്കുക, സ്റ്റെം (STEM) മേഖലയിൽ നിലനൽക്കുന്ന ലിംഗ അസമത്വം പരിഹരിക്കുക, എന്നിവയാണ് സ്റ്റെം സ്കോളർഷിപ്പിലൂടെ (STEM Scholarships) ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസം, ഗവേഷണം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ ഉഭയകക്ഷി സഹകരണത്തിന്റെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിക്കുന്ന ഇന്ത്യ-യുകെ വിഷൻ 2035 ന് അനുസൃതമായാണ് സ്കോളർഷിപ്പുകൾ.
ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട യു കെയിലെ അഞ്ച് സർവകലാശാലകളിൽ ബ്രിട്ടീഷ് കൗൺസിൽ സ്റ്റെം സ്കോളർഷിപ്പ് വഴി അപേക്ഷിക്കാം. ഓരോ സർവകലാശാലയിലെയും കോഴ്സുകൾ അപേക്ഷകർക്ക് യോഗ്യതയ്ക്കനുസരിച്ച് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം.
സ്റ്റെം സ്കോളർഷിപ്പിലെ (STEM Scholarships) നേട്ടങ്ങൾ
ട്യൂഷൻ ഫീസ്, ജീവിതച്ചെലവ്, യാത്രാ, വിസ ചെലവുകൾ, ആരോഗ്യ പരിരക്ഷ, ഇംഗ്ലീഷ് ഭാഷാ പഠന പിന്തുണ എന്നിവയ്ക്കുള്ള പൂർണ്ണമായ ധനസഹായം ഈ സ്കോളർഷിപ്പിൽ ഉൾപ്പെടുന്നു.
ഒരാൾക്ക് 40,000 പൗണ്ട് (ഏകദേശം 45 ലക്ഷം വരെ രൂപ) ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവർക്ക് ശാസ്ത്ര, ഗവേഷണ മേഖലകളിൽ യു കെയിലെ പ്രമുഖ സർവകലാശാലകളിൽ പഠിക്കാൻ അവസരം ലഭിക്കും. ആധുനികവും നൂതനവുമായ സൗകര്യങ്ങൾ, അതത് വ്യവസായ മേഖലയുമായും അന്താരാഷ്ട്ര അക്കാദമിക് നെറ്റ്‌വർക്കിലും ബന്ധം എന്നിവ ലഭിക്കും.
അക്കാദമിക് പിന്തുണ നൽകുന്നതിന് പുറമെ, ഭാവി കരിയർ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ പ്രോഗ്രാം, സ്റ്റെമി (STEM)ൽ തങ്ങളുടെ പ്രൊഫഷണൽ സാധ്യതകൾ ശക്തിപ്പെടുത്തുന്നതിനും പൂർവ്വ വിദ്യാർത്ഥി നെറ്റ്‌വർക്കുമായുള്ള ഇടപഴകലിലൂടെ ആഗോള സഹകരണം വളർത്തിയെടുക്കുന്നതിനും സ്കോളർഷിപ്പിന് അർഹത നേടുന്നവർക്ക് സാധിക്കും.
ബ്രിട്ടീഷ് കൗൺസിൽ സ്റ്റെം സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്ന സർവകലാശാലകളുടെ പേരുകൾ
★എഡിൻബർഗ് സർവകലാശാല
★ഗ്ലാസ്ഗോ സർവകലാശാല
★മാഞ്ചസ്റ്റർ സർവകലാശാല
★ലണ്ടനിലെ ക്വീൻ മേരി സർവകലാശാല
★ ലണ്ടനിലെ ബ്രൂണൽ സർവകലാശാല
മറ്റ് ശ്രദ്ധേയമായ കാര്യങ്ങൾ
◆സർവകലാശാലയും യോഗ്യതയുള്ള കോഴ്സുകളും അപേക്ഷകർക്ക് തെരഞ്ഞെടുക്കാം
◆ഒന്നിലധികം സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കാം, ഓരോന്നിനും വെവ്വേറെ അപേക്ഷകൾ ആവശ്യമാണ്.
◆യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ പ്രക്രിയകൾ, സമയപരിധി എന്നിവ സർവകലാശാല അനുസരിച്ച് വ്യത്യാസപ്പെടുന്നു,
◆ അപേക്ഷ സമർപ്പിച്ചതിന് ശേഷം, അപേക്ഷകളുടെ നിലയെക്കുറിച്ച് അറിക്കാൻ അതത് സർവകലാശാലകൾ നേരിട്ട് അപേക്ഷകരെ ബന്ധപ്പെടും.
കോഴ്‌സുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്, ഉദ്യോഗാർത്ഥികൾ അതത് സർവകലാശാലകളുമായി ബന്ധപ്പെടണം. സ്കോളർഷിപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് womeninstem.scholarships@britishcouncil.org എന്ന വിലാസത്തിൽ ബ്രിട്ടീഷ് കൗൺസിലുമായി ബന്ധപ്പെടാവുന്നതാണ്.
Education News: Opportunity for women students to study STEM courses in the UK for free. Applications are now open for the British Council STEM Scholarships. Check eligibility and other details.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

