ദാ എത്തി... എഞ്ചിനീയറിങ് കഴിഞ്ഞവർക്ക് ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് ആകാം

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് റാങ്കിൽ നിയമനം ലഭിക്കും.
Indian Army Technical Graduate Course
The Indian Army has invited applications for the 145th Technical Graduate Course (TGC-145), offering 30 vacancies for unmarried male engineering graduates@ReviewVayu
Edited By:
Updated on: 
2 min read

എഞ്ചിനീയറിങ് ബിരുദധാരികൾ കാത്തിരുന്ന അവസരമെത്തി. ഇന്ത്യൻ ആർമിയുടെ 145-ാമത് ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിലേക്ക് (TGC-145) അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷ ഉദ്യോഗാർഥികൾക്കാണ് അവസരം. ആകെ 30 ഒഴിവുകളാണ് ഉള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലാണ് പരിശീലനം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് റാങ്കിൽ നിയമനം ലഭിക്കും.

Indian Army Technical Graduate Course
സുപ്രീം കോടതിയിൽ ജോലി നേടാം; അസിസ്റ്റന്റ് രജിസ്ട്രാർ ഒഴിവ്, ഡെപ്യൂട്ടേഷൻ നിയമനം !

വിഭാഗം തിരിച്ചുള്ള ഒഴിവുകൾ

  • സിവിൽ എഞ്ചിനീയറിങ്: 08

  • കംപ്യുട്ടർ സയൻസ്: 06

  • ഇലക്ട്രിക്കൽ: 02

  • ഇലക്ട്രോണിക്സ്: 06

  • മെക്കാനിക്കൽ: 06

  • മറ്റ് വിഭാഗങ്ങൾ: 02

Indian Army Technical Graduate Course
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ; ഒക്ടോബർ 5 വരെ അപേക്ഷിക്കാം

വിദ്യാഭ്യാസ യോഗ്യത

  • അപേക്ഷകർ ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഷയത്തിൽ ബി.ഇ/ബി ടെക് അല്ലെങ്കിൽ എം എസ് സി കംപ്യുട്ടർ സയൻസ് പാസായിരിക്കണം.

  • എഞ്ചിനീയറിങ് ബിരുദത്തിന്റെ അവസാന വർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം.

  • 2027 ജൂലൈ ഒന്നിനകം ബിരുദ പരീക്ഷ പാസായതിന്റെ രേഖകൾ സമർപ്പിക്കണം.

  • വിദേശ സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയവർക്ക് അപേക്ഷിക്കാനാകില്ല.

  • അംഗീകൃത തത്തുല്യ എഞ്ചിനീയറിങ് വിഭാഗങ്ങൾ മാത്രമേ പരിഗണിക്കൂ.

  • ബിരുദ സർട്ടിഫിക്കറ്റിലെ എഞ്ചിനീയറിങ് വിഭാഗവും അപേക്ഷയിൽ രേഖപ്പെടുത്തിയ വിഭാഗവും തമ്മിൽ വ്യത്യാസമുണ്ടായാൽ അപേക്ഷ റദ്ദാക്കും.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

Indian Army Technical Graduate Course
NISH Job Vacancy: അധ്യാപകർക്ക് അവസരം; നിരവധി ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

തിരഞ്ഞെടുപ്പ് രീതി

അപേക്ഷകരുടെ എഞ്ചിനീയറിങ് ബിരുദത്തിന്റെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യും. തുടർന്ന് അഭിമുഖവും മെഡിക്കൽ പരിശോധനയും ഉണ്ടാകും. ഈ ടെസ്റ്റുകൾ പാസാകുന്നവരെ മെറിറ്റ് അടിസ്ഥാനത്തിൽ ഒഴിവുകൾക്കനുസരിച്ച് അന്തിമ തിരഞ്ഞെടുപ്പ് നടത്തും. പരിശീലന അക്കാദമിയിൽ ചേരുന്നതിന് മുമ്പ് ഉദ്യോഗാർഥികൾ കായികക്ഷമത തെളിയിക്കണം.

Indian Army Technical Graduate Course
കാനറ ബാങ്കിൽ 3,500 ഒഴിവുകൾ; ഡിഗ്രി മതി, എങ്ങനെ അപേക്ഷിക്കാം?

പരിശീലനവും കമ്മീഷനും

ഏകദേശം 12 മാസമാണ് പരിശീലന കാലാവധി. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ ലെഫ്റ്റനന്റ് റാങ്കിൽ സ്ഥിരം കമ്മീഷൻ ലഭിക്കും.

പരിശീലന കാലയളവിൽ പ്രതിമാസം 56,100 രൂപ സ്റ്റൈപന്റ് ലഭിക്കും. കമ്മീഷൻ ലഭിച്ച ശേഷം ലെഫ്റ്റനന്റ് റാങ്കിൽ 56,100 മുതൽ 1,77,500 രൂപ വരെ പേ സ്കെയിലായിരിക്കും. ഇതിന് പുറമെ ചട്ടപ്രകാരമുള്ള വിവിധ അലവൻസുകളും ലഭിക്കും.

Indian Army Technical Graduate Course
വരുന്നു... റെയിൽവേയിൽ 5,165 ഒഴിവുകൾ: പ്ലസ് ടു, ബിരുദം മതി; ഒക്ടോബറിൽ അപേക്ഷിക്കാം

അപേക്ഷിക്കേണ്ട വിധം

ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക റിക്രൂട്ട്മെന്റ് വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം Officer Entry Apply/Login → Apply Online → Technical Graduate Course തിരഞ്ഞെടുക്കണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://joinindianarmy.nic.in/writereaddata/Portal/NotificationPDF/Bilingual_Notification_for_TGC-145.pdf

Summary

The Indian Army has invited applications for the 145th Technical Graduate Course (TGC-145), offering 30 vacancies for unmarried male engineering graduates. Selected candidates will undergo training at the Indian Military Academy, Dehradun, and will be commissioned as Lieutenants after successful completion of training.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com