പത്താം തരം മുതൽ ഹയർ സെക്കൻഡറി വരെ തുല്യതാ പഠനം; സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 25 വരെ !

പരീക്ഷ, മൂല്യനിര്‍ണ്ണയം, ഫലപ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് സംസ്ഥാന പരീക്ഷഭവനാണ്. പാസാകുന്നവര്‍ക്ക് ഉന്നത പഠനത്തിനും പ്രൊമോഷനും പി.എസ്.സി നിയമനത്തിനും അര്‍ഹതയുണ്ട്.
 State Literacy Mission
The State Literacy Mission has extended the registration deadline for its Class 10 and Higher Secondary equivalency courses until September 25file
Edited By:
Updated on
1 min read

സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 25 വരെ നീട്ടി. ഏഴാംതരം പാസായ 17 വയസ് പൂര്‍ത്തിയായവര്‍ക്കും 2019 വരെയുള്ള കാലയളവില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതി തോറ്റവര്‍ക്കും പത്താംതരത്തിന് ചേരാം.

പരീക്ഷ, മൂല്യനിര്‍ണ്ണയം, ഫലപ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് സംസ്ഥാന പരീക്ഷഭവനാണ്. പാസാകുന്നവര്‍ക്ക് ഉന്നത പഠനത്തിനും പ്രൊമോഷനും പി.എസ്.സി നിയമനത്തിനും അര്‍ഹതയുണ്ട്. കോഴ്‌സ് ഫീസ് 1050 രൂപ.

 State Literacy Mission
എട്ടാം ക്ലാസ് വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്; 12,000 രൂപ നേടാം,കേരളത്തിൽ 3,473 പേർക്ക് അവസരം !

പത്താംതരം വിജയിച്ച 22 വയസ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സിന് ചേരാം. പ്ലസ് ടു അല്ലങ്കില്‍ പ്രീഡിഗ്രി തോറ്റവര്‍ക്കും ഇടയ്ക്കു വെച്ച് പഠനം നിര്‍ത്തിയവര്‍ക്കും ഹയര്‍സെക്കന്‍ഡറി തുല്യത കോഴ്സില്‍ ചേരാം. ഹ്യൂമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളാണ് ഉള്ളത്. വിജയിക്കുന്നവര്‍ക്ക് ഉപരിപഠനത്തിന് അര്‍ഹതയുണ്ട്. അഡ്മിഷന്‍ ഫീസും കോഴ്സ് ഫീസും ഉള്‍പ്പെടെ 2000 രൂപയാണ് ആകെ ഫീസ്. 

 State Literacy Mission
നീതിന്യായ വകുപ്പിൽ നിയമനം; ടൈപ്പിസ്റ്റ്, ഡഫേദർ,ഓഫീസ് അറ്റൻഡന്റ് ഒഴിവുകൾ !

വിവരങ്ങള്‍ക്ക് കോഴിക്കോട് സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസുമായോ വിവിധ പഞ്ചായത്ത്, നഗരസഭകളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രേരക്മാരുമായോ ബന്ധപ്പെടാം. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 8281175355, 9746562637, വെബ്‌സൈറ്റ് : http://www.literacymissionkerala.org

 State Literacy Mission
സൗജന്യ എക്‌സ്‌കവേറ്റർ ഓപ്പറേറ്റർ പരിശീലനം; 2 മാസം ക്ലാസ്, പെൺകുട്ടികൾക്കും അപേക്ഷിക്കാം !

ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസില്‍ സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 25 വരെ നടക്കും. ഫോട്ടോ, ആധാര്‍കോപ്പി, സര്‍ട്ടിഫിക്കറ്റ് കോപ്പി, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയുമായി ജില്ലാ ഓഫീസില്‍ എത്തി അഡ്മിഷന്‍ എടുക്കാം. എല്ലാ ഞായറാഴ്ചയും ജില്ലയിലെ 10 ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠന ക്ലാസ്സുകള്‍ നടത്തുന്നതാണ്.

 State Literacy Mission
LEST 2027: നവോദയ വിദ്യാലയങ്ങളിൽ 9, 11 ക്ലാസുകളിൽ പ്രവേശനം; പരീക്ഷ അടുത്ത വർഷം, ഇപ്പോൾ അപേക്ഷിക്കാം !
 State Literacy Mission
യു.കെ, കാനഡ 'ഔട്ട്' ജർമനി 'ഇൻ'; വിദേശ പഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾക്ക് പുതിയ ചോയ്സ് !
Summary

The State Literacy Mission has extended the registration deadline for its Class 10 and Higher Secondary equivalency courses until September 25.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com