Thrissur Engineering College
Vacancies available at Thrissur Engineering College and Kollam Medical Collegespecial arrangement

തൃശൂർ എൻജിനീയറിങ് കോളജിലും കൊല്ലം മെഡിക്കൽ കോളജിലും നിരവധി ഒഴിവുകൾ

കൊല്ലം സർക്കാർ മെഡിക്കൽ കോളജിലെ ഓറൽ, മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിൽ നിലവിലുള്ള ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താൽകാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നതിന് ആഗസ്റ്റ് 11 ന് രാവിലെ 11 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
Published on

തൃശൂർ സർക്കാർ എൻജിനീയറിങ് കോളജിൽ എൻജിനിയറിങ് വിഭാഗത്തിൽ നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. മെക്കാനിക്കൽ,ഇലക്ട്രിക്കൽ വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്. കൊല്ലം സർക്കാർ മെഡിക്കൽ കോളജിലെ ജൂനിയർ റസിഡന്റ് തസ്തികയിലേക്കും ഒഴിവ് റിപ്പോർട് ചെയ്തിട്ടുണ്ട്. വിശദമായി നോക്കാം.

 തൃശൂർ സർക്കാർ എൻജിനീയറിങ് കോളജിൽ എൻജിനിയറിങ് വിഭാഗത്തിലെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. മെക്കാനിക്കൽ (മെഷിനിസ്റ്റ് – 3, ടർണർ - 1), ഇലക്ട്രിക്കൽ (ഇലക്ട്രിഷ്യൻ - 5, വയർമാൻ - 2) വകുപ്പിലെ ലാബ് / വർക്ക്ഷോപ്പിൽ നിലവിലുള്ള ട്രേഡ്സ്മാൻ ഒഴിവുകളിലേക്കുള്ള പരീക്ഷ / കൂടിക്കാഴ്ച ആഗസ്റ്റ് 7 നും സിവിൽ എൻജിനിയറിംഗിലെ ട്രേഡ്സ്മാൻ (സോയൽ മെക്കാനിക് – 1, സർവേ - 1) പരീക്ഷ / കൂടിക്കാഴ്ച 8 നും നടത്തും. സമയം: രാവിലെ 10 മണി. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in.

ജൂനിയർ റെസിഡന്റ്

കൊല്ലം സർക്കാർ മെഡിക്കൽ കോളജിലെ ഓറൽ, മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിൽ നിലവിലുള്ള ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താൽകാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നതിന് ആഗസ്റ്റ് 11 ന് രാവിലെ 11 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഒരൊഴിവാണുള്ളത്. യോഗ്യത: ബി.ഡി.എസ് ബിരുദം, ഡെന്റൽ കൗൺസിൽ രജിസ്ട്രേഷൻ. പ്രായപരിധി 40 വയസ്. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത (ബി.ഡി.എസ് മാർക്ക് ലിസ്റ്റ്), മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, പാസ്പോർട്ട് സൈസ് ഫോട്ടോ പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in.

Summary

Job news: Vacancies available at Thrissur Engineering College and Kollam Medical College.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com