സി ഡി എസ്സിൽ പി എച്ച് ഡിക്കും ലോ അക്കാദമിയിൽ പഞ്ചവത്സര ഇ​ന്റ​ഗ്രേറ്റഡ് എൽ എൽ ബിക്കും അപേക്ഷിക്കാം

സി ഡി എസ്സിൽ, പട്ടികജാതി, പട്ടികവർ​ഗ വിഭാ​ഗത്തിൽപ്പെട്ടവർക്കായുള്ള സ്പെഷ്യൽ ഡ്രൈവിലാണ് എം എ ഇക്കണോമിക്സിൽ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
cds,  Law Academy.
apply for PhD at CDS and five-year integrated LLB at Law Academy.AI representative image
Updated on
2 min read

കേരളത്തിലെ പ്രമുഖ സാമൂഹികശാസ്ത്ര ​ഗവേഷണ സ്ഥാപനമായ തിരുവനന്തപുരം സെ​ന്റർ ഫോർ ഡെവലപ്മെ​ന്റ് സ്റ്റഡീസിൽ ( സി ഡി എസ്) അപ്ലൈഡ് ഇക്കണോമിസിൽ എം എയും ഇക്കണോമിക്സിൽ പി എച്ച് ഡിക്കും ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാന സർക്കാരി​ന്റെയും ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചി​ന്റെയും പിന്തുണയോടെ പ്രവർത്തിക്കുന്ന സി ഡി എസ്, ജവഹർലാൽ നെഹ്രു സർവകലാശാലയുടെ ബിരുദമാകും നൽകുക. ലോ അക്കാദമിയിൽ പഞ്ചവത്സര എൽ എൽ ബി കോഴ്സുകൾക്കും ഇപ്പോൾ അപേക്ഷിക്കാം.

എം എ അപ്ലൈഡ് ഇക്കണോമിക്സ്

സി ഡി എസ്സിൽ, പട്ടികജാതി, പട്ടികവർ​ഗ വിഭാ​ഗത്തിൽപ്പെട്ടവർക്കായുള്ള സ്പെഷ്യൽ ഡ്രൈവിലാണ് എം എ ഇക്കണോമിക്സിൽ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പ്രോസ്‌പെക്ടസ് അനുസരിച്ച് മിനിമം യോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവരും സാമ്പത്തിക ശാസ്ത്രം/വികസനം, തൊഴിൽ പഠനം/സാമൂഹിക ശാസ്ത്രം/മാനേജ്‌മെന്റ്/കൊമേഴ്‌സ് എന്നീ വിഷയങ്ങളിലേതിലെങ്കിലും സിയുഇടി ( CUET) യിൽ യോഗ്യത നേടിയവരുമായവർക്ക് അപേക്ഷിക്കാം. ഷോട്ട്‌ലിസ്റ്റ് ചെയ്തവരുമായുള്ള വ്യക്തിഗത അഭിമുഖത്തിലെ സ്കോ‍ർ കൂടി പരി​ഗണിച്ചായിരിക്കും പ്രവേശനം.

സി ഡി എസ്സി​ന്റെ വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോം പ്രിന്റൗട്ട് എടുത്ത് പൂരിപ്പിച്ച് അപേക്ഷാ ഫോമും പ്രസക്തമായ പരീക്ഷാ സ്കോർ കാർഡും ഉൾപ്പടെ സ്കാൻ ചെയ്ത് admissionma@cds.edu എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യണം. മറ്റ് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അറ്റാച്ചുചെയ്യേണ്ടതില്ല. അപേക്ഷാ ഫീസ് ഇല്ല. ഓ​ഗസ്റ്റ് 20 ആണ് അവസാന തീയതി.

വിശദവിവരങ്ങൾക്ക്: https://cds.edu/event/ma-admission-special-drive/

cds,  Law Academy.
ചീവനിങ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

പി എച്ച് ഡി

സി ഡി എസ്സിൽ ഒക്ടോബറിൽ ആരംഭിക്കുന്ന ​ഗവേഷണ ബിരുദ പഠനത്തിന് സി ഡി എസിൽ ഇപ്പോൾ അപേക്ഷിക്കാം. 12 പേർക്കാണ് പി എച്ച് ഡിക്ക് പ്രവേശനം ലഭിക്കുക. ഓൺലൈനായി വേണം അപേക്ഷിക്കാൻ. അപേക്ഷിക്കേണ്ട അവസാന തീയതി ഓ​ഗസ്റ്റ് 25 ആണ്. നിയമാനുസൃതമായ സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം. പൊതുവിഭാ​ഗത്തിന് 500 രൂപ അപേക്ഷാ ഫീസ് ഉണ്ട്. എസ് സി, എസ് ടി, ഭിന്നശേഷി വിഭാ​ഗത്തിൽപ്പെട്ടവർക്ക് അപേക്ഷാഫീസ് ഇല്ല.

പ്രോസ്‌പെക്ടസിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തിൽ അപേക്ഷകർക്ക് കുറഞ്ഞ യോഗ്യത ഉണ്ടായിരിക്കണം കൂടാതെ നെറ്റ് യോഗ്യത നേടിയിരിക്കണം .അതായത്, ജെആർഎഫ് യോഗ്യതയുള്ളവർ ,ജെ.ആർ.എഫ് ഇല്ലാതെ അസിസ്റ്റ​ന്റ് പ്രൊഫസർഷിപ്പിന് യോഗ്യത നേടിയവ‍ർ,ജെ.ആർ.എഫിനോ അസിസ്റ്റന്റ് പ്രൊഫസർഷിപ്പിനോ യോഗ്യത നേടിയിട്ടില്ലാത്തവരും എന്നാൽ പി.എച്ച്.ഡി പ്രവേശനത്തിന് മാത്രം യോഗ്യത നേടിയവരും ഉൾപ്പടെയുള്ളയവർക്ക് അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക്: https://cds.edu/wp-content/uploads/Advt-PhD2025.pdf

പഞ്ചവത്സര എൽഎൽ ബി

തിരുവനന്തപുരം ലോ അക്കാദമിയിൽ ബി എസ് സി ( ഐടി)എൽഎൽ ബി,ബി ബി എ എൽ എൽ ബി എന്നീ പഞ്ചവത്സര കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓ​ഗസ്റ്റ് 25 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി. വിശദ വിവരങ്ങൾക്ക്: https://keralalawacademy.in/admission/

യു ജി സി നെറ്റ്- ജെ ആർ എഫ് പരീക്ഷാ പരിശീലനം

കോട്ടയം മഹാത്മാ​ഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെ​ന്റ് ഇൻഫർമേഷൻ ആൻ്ഡ ​ഗൈഡൻസ് ബ്യൂറോ മാനവിക വിഷയങ്ങളിലെ യു ജി സി നെറ്റ് ജെ ആർ എഫ് പരീക്ഷകളുടെ ജനറൽ പേപ്പറിന് സൗജന്യ പരിശീലനം നടത്തുന്നു. താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: ഫോൺ 0481-2731025,9495628626

Summary

Education News: Applications invited for MA Economics in CDS through a special drive for candidates belonging to Scheduled Castes and Scheduled Tribes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com