നസ്രിയയുടെ തിരിച്ചുവരവ് ദുല്‍ഖറിനൊപ്പം? നാല് നായികമാരില്‍ ഒരാള്‍ നസ്രിയ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th August 2017 03:13 PM  |  

Last Updated: 30th August 2017 03:31 PM  |   A+A-   |  

naz

വിവാഹ ശേഷം സിനിമയിലേക്ക് മടങ്ങിവരുമോ എന്ന ചോദ്യത്തിന് നസ്രിയ ആരാധകര്‍ക്ക് വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. എന്നാലിപ്പോള്‍ നസ്രിയ വീണ്ടും സിനിമയിലേക്ക് വരുന്ന എന്ന വാര്‍ത്തയാണ് ആരാധകര്‍ക്കിടയിലേക്ക് വരുന്നത്. 

ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടുമൊരു ട്രാവല്‍ മൂവിയുമായി വരുന്നു എന്ന കാര്യം നേരത്തെ പുറത്തുവന്നിരുന്നു. ഈ സിനിമയിലൂടെയായിരിക്കും നസ്രിയ അഭിനയത്തിലേക്ക് മടങ്ങിയെത്തുക എന്നാണ് സൂചന. നസ്രിയയുടെ വരവിനെ സംബന്ധിച്ച അണിയറയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 

നസ്രിയ ഉള്‍പ്പെടെ നാല് നായികമാരായിരിക്കും സിനിമയില്‍ ഉണ്ടാവുക. നിവേത പെതുരാജായിരിക്കും ഒരു നായിക. അക്ഷര ഹസനും ദുല്‍ഖറിന്റെ ഈ സിനിമയിലേക്ക് എത്തിയേക്കും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും സ്ഥിരീകരണം ഉണ്ടായിട്ടില്ല.

പുതുമുഖ സംവിധായകനായ റാ കാര്‍ത്തികാണ് ദുല്‍ഖറിന്റെ അടുത്ത ട്രാവല്‍ മൂവി സംവിധാനം ചെയ്യുക. ദുല്‍ഖര്‍ ഫ്രീ ആകുന്നതോടെ ഈ വര്‍ഷം ഡിസംബറില്‍ തന്നെ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയേക്കും.