അടുത്ത ബന്ധമെന്ന കങ്കണ, ഇല്ലെന്ന് ഋത്വിക്, ഇനി ഋത്വിക് മാപ്പ് പറയട്ടെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st August 2017 10:45 AM  |  

Last Updated: 31st August 2017 06:16 PM  |   A+A-   |  

dc-Cover-1j9dql0qpg486c4rb7phbjhan0-20160928162516

താനുമായി അടുത്ത ബന്ധമുണ്ടെന്ന രീതിയില്‍ കങ്കണ പ്രചരിപ്പിക്കുന്നു എന്ന് കാണിച്ചായിരുന്നു ബോളിവുഡ് താരം ഋത്വിക് റോഷന്‍ കങ്കണ റനൗട്ടിന് ലീഗല്‍ നോട്ടീസയച്ചത്. എന്നാല്‍ ഋത്വിക്കുമായി ബന്ധമുണ്ടെന്ന വാദത്തില്‍ കങ്കണ ഉറച്ചു നില്‍ക്കുകയും, കങ്കണയെ പൊതു പരിപാടിക്കിടെ മാത്രമെ കണ്ടിട്ടുള്ള എന്ന ഋത്വിക്കും ആണയിട്ടതോടെ ഒരു സമയത്ത് ബോളിവുഡ് ആരാധകരുടെ സംസാര വിഷയം ഇതായിരുന്നു. 

ഒരു ഇടവേളയ്ക്ക് ശേഷം കങ്കണയും, ഋത്വിക്കും വീണ്ടും അതേ വാര്‍ത്തയിലൂടെ വീണ്ടും ആരാധകര്‍ക്കിടയിലേക്ക് എത്തുകയാണ്. അന്ന് വിവാദങ്ങള്‍ സൃഷ്ടിച്ച് തന്നെ മാനസീകമായി തളര്‍ത്തിയ ഋത്വിക് മാപ്പ് പറയണമെന്നാണ് കങ്കണയുടെ ആവശ്യം. 

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയിലായിരുന്നു കങ്കണയുടെ ആവശ്യം. വലിയ അപമാനമാണ് ഋത്വിക് കാരണം തനിക്കുണ്ടായത്. താന്‍ കരയുകയായിരുന്നു. ആ സമയം ഉറങ്ങാന്‍ സാധിക്കുമായിരുന്നില്ല. പറഞ്ഞറിയിക്കാനാകാത്ത മാനസീക സമ്മര്‍ദ്ദത്തിലൂടെയാണ് താന്‍ കടന്നു പോയിരുന്നതെന്നും കങ്കണ പറയുന്നു. 

തന്റേതെന്ന പേരില്‍ പുറത്തുവിട്ട മെയിലുകള്‍ ഇപ്പോഴും ആളുകള്‍ വായിച്ച് രസിക്കുകയാണ്. ഇതിനും ഋത്വിക് തന്നോട് മാപ്പ് പറയേണ്ടതാണെന്നാണ് കങ്കണ ചൂണ്ടിക്കാട്ടുന്നത്. 

2016 ഫെബ്രുവരി 26നായിരുന്നു കങ്കണയ്ക്ക് ഋത്വിക് റോഷന്‍ ലീഗല്‍ നോട്ടിസ് അയക്കുന്നത്. ദൃശ്യമാധ്യമങ്ങളിലൂടെയും, സമൂഹമാധ്യമങ്ങളിലൂടെയും താനുമായി ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാനാണ് കങ്കണ ശ്രമിക്കുന്നതെന്നായിരുന്നു ലീഗല്‍ നോട്ടീസില്‍ പറഞ്ഞിരുന്നത്. 

എന്നാല്‍ തനിക്ക് അയച്ച ലീഗല്‍ നോട്ടീസ് പിന്‍വലിക്കുക, അല്ലെങ്കില്‍ നിയമനടപടി നേരിടാന്‍ തയ്യാറാവുക എന്നായിരുന്നു ഋത്വിക്കിനുള്ള കങ്കണയുടെ മറുപടി.