

ഐഎഫ്എഫ്കെയില് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയേയും അവര്‍ അഭിനയിച്ച മിന്നാം മിനുങ്ങ് എന്ന ചിത്രത്തേയും അവഗണിച്ച ചലച്ചിത്ര അക്കാദമി നിലപാട് വിവാദമാകുന്നു. വര്‍ങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് ദേശീയ അവാര്‍ഡ് കൊണ്ടുവന്ന സുരഭി ലക്ഷ്മിയോട് അക്കാദമി നന്ദികേട് കാട്ടിയെന്ന് മിന്നാം മിനുങ്ങിന്റെ സംവിധായന്‍ അനില്‍ തോമസ് സമകാലിക മലയാളത്തോട് പ്രതികരിച്ചു.
ചിത്രം ഒഴിവാക്കിയതിന് അക്കാദമി പറയുന്ന ന്യായങ്ങള്‍ ഞങ്ങള്‍ക്ക് ബോധിക്കുന്നില്ല. ഏതെങ്കിലും ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള മാന്യത അക്കാദമി കാണിക്കണമായിരുന്നു. അവള്‍ക്കപ്പം എന്നൊരു സെക്ഷന്‍ ഉണ്ടാക്കി. അതില്‍ ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ ഉള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി. ദേശീയ അവാര്‍ഡ് കിട്ടിയ ചിത്രത്തിലെ നായിക കഥാപാത്രം മാത്രം ശക്തയല്ല എന്നാണ് അക്കാദമിക്ക് തോന്നിയിരിക്കുന്നത്.
സ്വപ്രയത്‌നം കൊണ്ട് വളര്‍ന്നു വന്നൊരു നായികയുടെ ചിത്രം പ്രദര്‍ശിപ്പിക്കാതെ പിന്നെന്ത് അവള്‍ക്കൊപ്പമാണ് ഇവര്‍ പ്രഖ്യാപിക്കുന്നത്? അതോ സുരഭി ലക്ഷ്മി അക്കാദമിയുടെ നായികാ സങ്കല്‍പ്പങ്ങള്‍ക്ക് പുറത്തു നില്‍ക്കുന്നയാളാണോ?
ചിത്രം ഉള്‍പ്പെടുത്തിയിട്ടില്ല എന്നറിഞ്ഞപ്പോള്‍ കമലിനെ വിളിച്ച് സംസാരിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് ജൂറിയുടെ തീരുമാനം അന്തിമമാണ് എന്നാണ്. അങ്ങനെയാണെങ്കില്‍ ംഎത്ര ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് ജൂറിയുടെ തീരുമാന പ്രകാരം നടപ്പാക്കുന്നുണ്ട്?
ഗീതു മോഹന്‍ദാസിന്റെ 2015ല്‍ പിന്‍വലിച്ച ചിത്രം ഇത്തവണ പ്രത്യേക സെക്ഷന്‍ ഉണ്ടാക്കി ഉള്‍പ്പെടുത്തി. ഇത് ആരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ്?
ഡോ. ബിജുവിന്റെ സൗണ്ട് ഓഫ് സൈലന്‍സ് ഉള്‍പ്പെടെയുള്ള നല്ല സിനിമകള്‍ ഇപ്പോഴും പുറത്തു നില്‍ക്കുകയാണ്. അപ്പോഴാണ് ഗീതു മോഹന്‍ദാസ് ഒരുതവണ പിന്‍വലിച്ചു പോയ ചിത്രം വീണ്ടും കാണിക്കുന്നത്. ഇത് ഒക്കെ നിയന്ത്രിക്കുന്നത് ബീനാ പോളും അവരുടെ സംഘവുമാണ്. അവര്‍ക്ക് താത്പര്യമുള്ളവരെ പ്രൊമോട്ട് ചെയ്യുകയാണ് ലക്ഷ്യം. അതൊരു ഇന്റര്‍ നാഷ്ണല്‍ റാക്കറ്റാണ്. വെറും ആരോപണമല്ല ഇത്. ഒരു പതിനഞ്ച് വര്‍ഷത്തെ ഫിലിം ഫെസ്റ്റിവല്‍ ചരിത്രം എടുത്ത് പരിശോധിച്ച് നോക്കിയാല്‍ നിങ്ങള്‍ക്കിത് മനസ്സിലാകും. നിസ്സാര കാര്യങ്ങളല്ല ബീനാ പോളിന്റെ നേതൃത്വത്തിലുള്ള സംഘം ചെയ്തു കൂട്ടുന്നത്. ഇക്കാര്യങ്ങളെല്ലാം പുറത്തറിയണം.അനില്‍ തോമസ് പറയുന്നു.
ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തതിനാല്‍, താന്‍ പാസിന് വേണ്ടി അക്കാദമി ചെയര്‍മാന്‍ കമലിനെ സമീപിച്ചിരുന്നുവെന്നും പാസ് നല്‍കിയില്ലെന്നും സുരഭി ലക്ഷ്മി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മിന്നാംമിനുങ്ങ് ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന വാര്‍ത്തയും പുറത്തറിയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates