സ്വാതി കൊലക്കേസ് സിനിമയാകുന്നു; റിലീസ് ചെയ്യരുതെന്ന് അച്ഛന്‍, ട്രൈലര്‍ കാണാം  

പൊലീസുകരാരാണ് രാംകുമാറിനെ കഴുത്തറുത്ത് കൊന്നത് എന്നാണ് ചിത്രത്തില്‍ പറയുന്നത്
സ്വാതി കൊലക്കേസ് സിനിമയാകുന്നു; റിലീസ് ചെയ്യരുതെന്ന് അച്ഛന്‍, ട്രൈലര്‍ കാണാം  

ചെന്നൈ നഗരത്തില്‍ പട്ടാപ്പകല്‍ കഴുത്തറത്ത് കൊല ചെയ്യപ്പെട്ട ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയുടെ കൊലപാതകം സിനിമയാകുന്നു. 

 'സ്വാതി കൊലൈ വളക്ക്' എന്ന പേരിലാണ് ചിത്രം വെള്ളിത്തിരയിലെത്തുന്നത്. 2016 ജൂണ്‍ 24 നാണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ സ്വാതിയെ രാംകുമാര്‍ നുങ്കംപാക്കം റെയില്‍വേ സ്‌റ്റേഷനില്‍ കൊലപ്പെടുത്തുന്നത്. പോലീസ് പിടിയിലായ രാംകുമാര്‍ കഴുത്തറുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. 

വജ്രം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രമേഷ് സെല്‍വനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അജ്മല്‍ അമീര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ പൊലീസ് ഓഫീസറായാണ് അമീര്‍ എത്തുന്നത്.

സ്വാതി, രാംകുമാര്‍ എന്നീ പേരുകള്‍ തന്നെയാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കും നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രൈലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. 

പൊലീസുകരാരാണ് രാംകുമാറിനെ കഴുത്തറുത്ത് കൊന്നത് എന്നാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രം റിലീസ് ചെയ്യരുത് എന്നാവശ്യപ്പെട്ട് സ്വാതിയുടെ പിതാവ് രംഗത്തെത്തിയിരിക്കുകയാണ്..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com