

ചലച്ചിത്ര മേഖലയിലെ ലൈംഗികചൂഷണത്തിന്റെ പേരില്‍ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്‌സ്റ്റീന്‍. ഇയാള്‍ക്കെതിരെ ഹോളിവുഡ് സുന്ദരിമാര്‍ ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്. ഇതിനിടെ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്.
ലോകസുന്ദരി ഐശ്വര്യ റായിയ്ക്ക് നേരെയും സംവിധായകന് താല്‍പര്യമുണ്ടായിരുന്നതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. ഐശ്വര്യ റായിയുടെ ഇന്റര്‍നാഷണല്‍ ടാലന്റ് മാനേജര്‍ സിമോണ്‍ ഷെഫീല്‍ഡ് വെറൈറ്റി ഡോട്ട് കോമില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
തന്റെ ഇടപ്പെടല്‍ കൊണ്ട് മാത്രമാണ് അന്ന് ഐശ്വര്യ അദ്ദേഹത്തിന്റെ കൈയില്‍ നിന്നും രക്ഷപ്പെട്ടതെന്നും ഷെഫീല്‍ഡ് പറയുന്നു. ചലച്ചിത്രോത്സവങ്ങളില്‍ പങ്കെടുക്കാനായി എത്തുന്ന ഐശ്വര്യയോടും ഭര്‍ത്താവ് അഭിഷേക് ബച്ചനോടും ഹാര്‍വിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവത്രേ.
ഇതിനിടെയാണ് ഐശ്വര്യയെ ഒറ്റയ്ക്ക് കാണണമെന്ന ആഗ്രഹം ഹാര്‍വി പ്രകടിപ്പിക്കുന്നത്. അയാള്‍ അതിന് വേണ്ടി ശ്രമിച്ചിരുന്നെങ്കിലും തന്റെ ഇടപെടല്‍ മൂലം നടക്കാതെ പോവുകയായിരുന്നെന്നും മാനേജര്‍ വ്യക്തമാക്കി.
ഒരിക്കല്‍ അയാളുടെ സ്ഥാപനത്തില്‍ നിന്നും ഞങ്ങള്‍ ഇറങ്ങുമ്പോള്‍ അയാളെന്നോട് ചോദിച്ചു, 'അവളെ ഒറ്റയ്ക്ക് കിട്ടാന്‍ ഞാന്‍ എന്തു ചെയ്യണം' അപ്പോള്‍ 'kiss my black ass' എന്നായിരുന്നു ഞാന്‍ മറുപടി നല്‍കിയത്. അതിനുശേഷം എനിക്ക് ജോലി ലഭിക്കില്ലെന്നും മറ്റുമായി താക്കീതുകളായിരുന്നു ഉണ്ടായതെന്നും സിമോണ്‍ ഷെഫീല്‍ഡ് പറയുന്നു.
ഹോളിവുഡിലെ മുന്‍നിര നായികമാരായ ആഞ്ജലീന ജോളി, വെയ്ന്‍ത്ത് പാല്‍ട്രോ, മെറില്‍ സ്ട്രീപ്, ജെന്നിഫര്‍ ലോറന്‍സ്, കേറ്റ് വിന്‍സ്ലെറ്റ് തുടങ്ങിയവര്‍ നിര്‍മ്മാതാവിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഹോളിവുഡ് സുന്ദരിമാരെല്ലാം ഹാര്‍വിയ്‌ക്കെതിരയായി എത്തിയതോടെ സ്വന്തം സ്ഥാപനമായ വെയ്ന്‍സ്റ്റീന്‍ കമ്പനിയില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates