തൊണ്ടിമുതല്‍ വിജയിക്കുമോയെന്ന് സംശയമുണ്ടായിരുന്നു; അവാര്‍ഡില്‍ സന്തോഷം പങ്കുവച്ച് ഫഹദ് ഫാസില്‍

തൊണ്ടിമുതല്‍ വിജയിക്കുമോയെന്ന് സംശയമുണ്ടായിരുന്നു; അവാര്‍ഡില്‍ സന്തോഷം പങ്കുവച്ച് ഫഹദ് ഫാസില്‍
തൊണ്ടിമുതല്‍ വിജയിക്കുമോയെന്ന് സംശയമുണ്ടായിരുന്നു; അവാര്‍ഡില്‍ സന്തോഷം പങ്കുവച്ച് ഫഹദ് ഫാസില്‍
Updated on
1 min read

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം തിയറ്ററില്‍ വിജയിക്കുമോയെന്നു തനിക്കു സംശയമുണ്ടായിരുന്നുവെന്ന്, മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയ ഫഹദ് ഫാസില്‍. ഈ ചിത്രം അംഗീകരിക്കപ്പെടുന്നതില്‍ വലിയ സന്തോഷമുണ്ട്. സംവിധായകന്‍ ദിലീപ് പോത്തനാണ് ഈ ചിത്രത്തിന്റെ കാര്യത്തില്‍ അങ്ങേയറ്റം ആത്മവിശ്വാസം പ്രകടിച്ചിരുന്നതെന്ന് ഫഹദ് പ്രതികരിച്ചു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ പ്രമേയത്തിന്റെ പ്രത്യേകത കൊണ്ടുതന്നെ ചിത്രം സാമ്പത്തികമായി വിജയിക്കുമോയെന്ന് സംശയമുണ്ടായിരുന്നു. പലരും അങ്ങനെയൊരു സംശയം പ്രകടിപ്പിച്ചിരുന്നു. ദിലീപ് പോത്തനാണ് അതിനെയെല്ലാം ആത്മവിശ്വാസത്തോടെ നേരിട്ടത്. തന്നെ സംബന്ധിച്ചിടത്തോളം ചിത്രം സാമ്പത്തികമായി വിജയിക്കുക, ആളുകള്‍ കാണുക എന്നതാണ് പ്രധാനമെന്ന് ഫഹദ് പറഞ്ഞു. അവാര്‍ഡെല്ലാം പിന്നാലെ വരുന്നതാണ്.

തന്റെ ചിത്രങ്ങള്‍ ഇറങ്ങുമ്പോള്‍ എപ്പോഴും ടെന്‍ഷനാണ്. ഈ മുഖം വച്ചുള്ള ചിത്രം ആളുകള്‍ കാണുമോയെന്ന പേടിയുണ്ടായിരുന്നു. ഇപ്പോള്‍ ദേശീയതലത്തില്‍ അംഗീകരിക്കപ്പെടുമ്പോള്‍ സന്തോഷമുണ്ടെന്ന് ഫഹദ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com