'ഉപ്പും മുളകും പരിപാടിയുടെ സംവിധായകന്‍ ഞാനല്ല'; ഇനിയും തെറിവിളിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രമുഖ നിര്‍മാതാവ്

ടെലിവിഷന്‍ രംഗത്തെ പ്രമുഖനായ സംവിധായകന്‍ ഉണ്ണി കൃഷ്ണനാണ് ഇപ്പോള്‍ പേരിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുന്നത്
'ഉപ്പും മുളകും പരിപാടിയുടെ സംവിധായകന്‍ ഞാനല്ല'; ഇനിയും തെറിവിളിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രമുഖ നിര്‍മാതാവ്


നപ്രിയ സീരിയല്‍ ഉപ്പും മുളകിന്റെ സംവിധായകന് എതിരേ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നിഷാ സാരംഗ് രംഗത്തെത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുകയാണ്. സംവിധായകനായ ആര്‍ ഉണ്ണികൃഷ്ണനെ തെറിവിളിയുമായി നിരവധി പേര്‍ രംഗത്തെത്തിക്കഴിഞ്ഞു. എന്നാല്‍ ആര്‍. ഉണ്ണികൃഷ്ണന് കിട്ടേണ്ട ചീത്തവിളിയുടെ ഒരു വലിയ പങ്കും അതേ പേരിലുള്ള മറ്റൊരു സംവിധായകനാണ് കിട്ടുന്നത്. ടെലിവിഷന്‍ രംഗത്തെ പ്രമുഖനായ സംവിധായകന്‍ ഉണ്ണി കൃഷ്ണനാണ് ഇപ്പോള്‍ പേരിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുന്നത്.

എന്നാല്‍ ഇതിനെതിരേ ശക്തമായി പ്രതികരിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. തന്നെ തെറിവിളിച്ചവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഉപ്പും മുളകിന്റെ സംവിധായകന്‍ താനല്ല എന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് ആരംഭിക്കുന്നത്. സൈബര്‍ നിയമം ശക്തമാണെന്ന് ബോധ്യപ്പെടുത്താന്‍ വി.കെ. ശ്രീരാമന്‍ മരിച്ചെന്ന് വ്യാജപ്രചരണം നടത്തിയതിന് ഒരാള്‍ അറസ്റ്റിലായ വാര്‍ത്തയും അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.

ഏഷ്യാനെറ്റിലെ പ്രശസ്ത റിയാലിറ്റി ഷോ ആയിരുന്നു സ്റ്റാര്‍ സിംഗറിന്റേയും മഴവില്‍ മനോരമയിലെ ഇന്ത്യന്‍ വോയ്‌സിന്റേയും പ്രൊഡ്യൂസറായിരുന്നു ഉണ്ണി കൃഷ്ണന്‍. ഇദ്ദേഹത്തിന്റെ ഫേയ്‌സ്ബുക് പ്രൊഫൈലിന്റെ ലിങ്കും ഫോട്ടോയും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
 
ഉണ്ണി കൃഷ്ണന്റെ ഫേയ്‌സ്ബുക് പോസ്റ്റ്

ഉപ്പും മുളകും പരിപാടിയുടെ സംവിധായകന്‍ ഞാനല്ല. പേര് ഒന്നായതു കൊണ്ട് ഒരാളെ ക്രൂശിക്കുന്നത് ശരിയാണോ? ഇത്ര അധപതിച്ചോ മലയാളിയുടെ സാമൂഹ്യബോധം. ഇനിയും എന്റെ പ്രൊഫൈലില്‍ തെറി വിളി നടത്തിയാല്‍ നിയമ നടപടി സ്വീകരിക്കും. എന്റെ ഫോട്ടോ വ്യാപകമായി പ്രചരിപ്പിക്കുന്നവരും ശ്രദ്ധിക്കുക. നിലവില്‍ തെറി വിളി നടത്തിയവര്‍ക്കും ഫോട്ടോ പ്രചരിപ്പിച്ചവര്‍ക്കും എതിരെ സൈബര്‍ നിയമപ്രകാരം നടപടി എടുക്കും. സൈബര്‍ നിയമം ശക്തമാണെന്ന് ബോധ്യപ്പെടുത്താന്‍ ഇന്നത്തെ ഒരു വാര്‍ത്ത ഇതോടൊപ്പം ചേര്‍ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com