മോഹന്‍ലാലല്ല, തരംതാണ സര്‍ക്കാര്‍ നിലപാടാണ് പ്രശ്‌നം; മുഖ്യ അതിഥികള്‍ ആവേണ്ടത് അവാര്‍ഡ് ജേതാക്കള്‍ മാത്രം: സനല്‍കുമാര്‍ ശശിധരന്‍

ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങുകളില്‍ മുഖ്യാതിഥികളാകേണ്ടത് അവാര്‍ഡ് ജേതാക്കള്‍ മാത്രമാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍
മോഹന്‍ലാലല്ല, തരംതാണ സര്‍ക്കാര്‍ നിലപാടാണ് പ്രശ്‌നം; മുഖ്യ അതിഥികള്‍ ആവേണ്ടത് അവാര്‍ഡ് ജേതാക്കള്‍ മാത്രം: സനല്‍കുമാര്‍ ശശിധരന്‍

ലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങുകളില്‍ മുഖ്യാതിഥികളാകേണ്ടത് അവാര്‍ഡ് ജേതാക്കള്‍ മാത്രമാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ അതിഥികള്‍ക്ക് കഴിയില്ല എന്ന തോന്നല്‍ കൊണ്ട് വിശിഷ്ട അതിഥി എന്ന താരതസ്തിക സൃഷ്ടിക്കുന്നത് ന്യായീകരിക്കത്തക്കതല്ലെന്ന് അദ്ദേഹം പറഞ്ഞു.യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച ഈ പരിപാടി എല്‍ഡിഎഫും തുടര്‍ന്നുപോകുന്നു. അവാര്‍ഡ് ദാന ചടങ്ങുകള്‍ താരനിശയായി മാറുന്നത് അവസാനിപ്പിക്കുക തന്നെ വേണമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

മാധ്യമങ്ങള്‍ വിഷയങ്ങളെ നശിപ്പിക്കുന്നത് തെറ്റായ വഴിയിലൂടെ ചര്‍ച്ചകളെ നയിച്ചുകൊണ്ടാണ്. അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ലാലല്ല വിഷയം. അത് ഒരു താരനിശയാക്കി കൊണ്ടാടുന്ന, തരംതാണ സര്‍ക്കാര്‍ നിലപാടാണ്. താരത്തെ മുഖ്യ അതിഥിയായി കൊണ്ടുവരുന്നത് അയാള്‍ അതുല്യനായ പ്രതിഭ ആയതുകൊണ്ടല്ല. ജനപ്രളയം ഉണ്ടാക്കാന്‍ കെല്പുള്ള താരമായത് കൊണ്ട് മാത്രമാണ്. അവാര്‍ഡ് ദാനച്ചടങ്ങില്‍ മുഖ്യ അതിഥികള്‍ ആവേണ്ടത് അവാര്‍ഡ് ജേതാക്കള്‍ മാത്രമാണ്-അദ്ദേഹം പറഞ്ഞു. 

 ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ അതിഥികള്‍ക്ക് കഴിയില്ല എന്ന തോന്നല്‍ കൊണ്ട് വിശിഷ്ട അതിഥി എന്ന താരതസ്തിക സൃഷ്ടിക്കുന്നത് ന്യായീകരിക്കത്തക്കതല്ല. ആള്‍ക്കൂട്ടം വരണമെന്ന നിര്‍ബന്ധത്തിനു പിന്നില്‍ കലാകാരോടുള്ള സ്‌നേഹവും കരുതലുമല്ല രാഷ്ട്രീയപരിപാടിയായി എന്തിനെയും മാറ്റാനുള്ള കുനഷ്ട് മനോഭാവം മാത്രമേയുള്ളു. യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച ഈ പരിപാടി എല്‍ഡിഎഫും തുടര്‍ന്നുപോകുന്നു. അവാര്‍ഡ് ദാന ചടങ്ങുകള്‍ താരനിശയായി മാറുന്നത് അവസാനിപ്പിക്കുക തന്നെ വേണം-സനല്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com