റിലീസിന് തൊട്ടു മുന്‍പ് കാല ഇന്റര്‍നെറ്റില്‍; വ്യാജപതിപ്പ് പ്രത്യക്ഷപ്പെട്ടത് തമിഴ്‌ റോക്കേഴ്‌സില്‍

റിലീസിന് തൊട്ടു മുന്‍പ് കാല ഇന്റര്‍നെറ്റില്‍; വ്യാജപതിപ്പ് പ്രത്യക്ഷപ്പെട്ടത് തമിഴ്‌ റോക്കേഴ്‌സില്‍

തമിഴ് റോക്കേഴ്‌സ് എന്ന സൈറ്റില്‍ പുലര്‍ച്ചെയാണ് വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്
Published on

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ചിത്രം കാല റിലീസിന് തൊട്ടു മുന്‍പ് ഇന്റര്‍നെറ്റില്‍. ഇന്ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷോ തുടങ്ങുന്നതിന് മുന്‍പായാണ് വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ എത്തിയത്. തമിഴ് റോക്കേഴ്‌സ് എന്ന സൈറ്റില്‍ പുലര്‍ച്ചെയാണ് വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്.

അതേ സമയം സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും കര്‍ണാടകയിലെ ചിത്രത്തിന്റെ പ്രദര്‍ശനം പ്രതിസന്ധിയിലാണ്. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ചിത്രം റിലീസ് ചെയ്യാനാവില്ലെന്നാണ് കര്‍ണാടകയിലെ ഒരു വിഭാഗം തീയെറ്റര്‍ ഉടമകള്‍ പറയുന്നത്. കാവേരി പ്രശ്‌നത്തില്‍ രജനീകാന്ത് എടുത്ത നിലപാട് കര്‍ണാടകയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

രജനീകാന്ത് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം പുറത്തുവരുന്ന ആദ്യത്തെ ചിത്രമാണിത്. കബാലിക്ക് ശേഷം പാ രഞ്ജിത്തുമായി ഒന്നിക്കുന്ന ചിത്രത്തില്‍ അധോലോകനായകനായാണ് രജനി എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com