തൊഴുത്തില്‍ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും: ജയരാജിനും യേശുദാസിനുമെതിരെ ലിജോ ജോസ് പല്ലിശ്ശേരി

കലാകാരന്‍ തിരസ്‌കരിച്ച ദേശീയ അവാര്‍ഡിന് ആക്രിയുടെ വില പോലും ഇല്ലെന്നുള്ളതാണ് സത്യം 
തൊഴുത്തില്‍ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും: ജയരാജിനും യേശുദാസിനുമെതിരെ ലിജോ ജോസ് പല്ലിശ്ശേരി


ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിവേചനപരമായി നല്‍കാനുള്ള കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ തീരുമാനത്തിന് എതിരെ പ്രതിഷേധിച്ച ചലച്ചിത്ര പ്രവര്‍ത്തകരെ അഭിനന്ദിച്ചും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ യേശുദാസിനേയും ജയരാജിനേയും വിമര്‍ശിച്ചും സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി. കലാകാരന്‍ തിരസ്‌കരിച്ച ദേശീയ അവാര്‍ഡിന് ആക്രിയുടെ വില പോലും ഇല്ലെന്നുള്ളതാണ് സത്യം . ഏത് ഉടയതമ്പുരാനായാലും തൊഴുത്തില്‍ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും-അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ലിജോയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം: 

കലാകാരന്‍ തിരസ്‌കരിച്ച ദേശീയ അവാര്‍ഡിന് ആക്രിയുടെ വില പോലും ഇല്ലെന്നുള്ളതാണ് സത്യം . ഏത് ഉടയതമ്പുരാനായാലും തൊഴുത്തില്‍ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും
പടക്കം പൊട്ടുന്ന കയ്യടി 
സ്വര്‍ണ്ണ പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കുറ്റത്തിന് .കാറി നീട്ടിയൊരു തുപ്പ് 
മേല്‍ പറഞ്ഞത് പൊള്ളുന്നവരുടെ മുഖത്ത് .

ഉരുക്കിന്റെ കോട്ടകള്‍,
ഉറുമ്പുകള്‍ കുത്തി മറിക്കും.
കയ്യൂക്കിന്‍ ബാബേല്‍ ഗോപുരം,
പൊടിപൊടിയായ് തകര്‍ന്നമരും.

അപമാനിക്കപ്പെട്ട കലാകാരന്മാര്‍ക്ക് 
ഐക്യദാര്‍ഢ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com