നൂറോളം പേരുടെ മുന്നില്‍ വെച്ച് തനുശ്രീയെ ഞാന്‍ എന്ത് ചെയ്യാനാണ്, ഞാനെന്റെ തൊഴിൽ തുടരും: നാന പടേക്കര്‍ 

തനുശ്രീയുടെ ആരോപണങ്ങള്‍ അസത്യമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നാനാ പടേക്കര്‍. പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു  മറുപടി
നൂറോളം പേരുടെ മുന്നില്‍ വെച്ച് തനുശ്രീയെ ഞാന്‍ എന്ത് ചെയ്യാനാണ്, ഞാനെന്റെ തൊഴിൽ തുടരും: നാന പടേക്കര്‍ 
Updated on
1 min read

ടന്‍ നാന പടേക്കര്‍ തന്നെ ലൈംഗികമായി ആക്രമിച്ചെന്ന തനുശ്രീ ദത്തയുടെ ആരോപണം ബോളിവുഡില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. എന്നാല്‍ തനുശ്രീയുടെ ആരോപണങ്ങള്‍ അസത്യമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നാനാ പടേക്കര്‍.

നൂറോളം പേരുടെ മുന്നില്‍ വെച്ച ഞാന്‍ എന്ത് പീഡനം നടത്താനാണ്, ഇവര്‍ക്ക് ഞാന്‍ എന്ത് മറുപടിയാണ് കൊടുക്കേണ്ടത്. ഇതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്നത് വെറുതേയാണ്. ഇതിനെ നിയമപരമായി നേരിടാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. ഞാന്‍ എന്റെ തൊഴില്‍ ചെയ്ത് പോവും ആളുകള്‍ എന്ത് വേണമെങ്കിലും പറയട്ടെ,  നാനാ പടേക്കര്‍ പറഞ്ഞു. 

ഒരു സ്വകാര്യ ചാനലിനു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് നാനാ പടേക്കര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ അഭിനയിക്കാനാണ് തനുശ്രീ കരാറില്‍ ഒപ്പിട്ടത്. അതൊരു സോളോ ഡാന്‍സ് ആയിരിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ നടന്‍ സെറ്റിലേക്ക് കയറി വന്ന് തന്റെ ശരീരത്തില്‍ പിടിക്കുകയും താനുമായി ഇന്റിമേറ്റ് രംഗം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്നാണ് തനുശ്രിയുടെ ആരോപണം. ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് നടിക്ക് നേരെ ഭീഷണിയും അക്രമണവുമുണ്ടായി. തുടര്‍ന്ന് ചിത്രത്തിന്റെ ഗാനം നടി വേണ്ടെന്നു വെക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

kandukonden kandukonden
Alex Paul, Love and U, Asvati Alex
Mammootty
Binny Sebastian
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com