'തനുശ്രീ പറഞ്ഞത് സത്യം, ആ സമയത്ത് ഞാന്‍ അവിടെയുണ്ടായിരുന്നു'; വെളിപ്പെടുത്തി സഹസംവിധായിക; പിന്തുണച്ച് സോനം കപൂര്‍

2008 ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നാനാ പടേക്കറില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന് തനുശ്രീയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്
'തനുശ്രീ പറഞ്ഞത് സത്യം, ആ സമയത്ത് ഞാന്‍ അവിടെയുണ്ടായിരുന്നു'; വെളിപ്പെടുത്തി സഹസംവിധായിക; പിന്തുണച്ച് സോനം കപൂര്‍
Updated on
1 min read

നാനാ പടേക്കറിന് എതിരായ തനുശ്രീയുടെ ആരോപണങ്ങള്‍ സത്യമാണെന്ന് സമ്മതിച്ച് ഷൂട്ടിങ് സെറ്റിലുണ്ടായിരുന്ന അസിസ്റ്റന്റ് ഡയറക്റ്റര്‍ ജാനിസ് സെക്വിറ. 2008 ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നാനാ പടേക്കറില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന് തനുശ്രീയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. എന്നാല്‍ തനുശ്രീയുടെ ആരോപണങ്ങള്‍ ചിത്രത്തിന്റെ കൊറിയോഗ്രാഫറും നാനാ പടേക്കറും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് തനുശ്രീക്ക് പിന്തുണയുമായി ജാനിസ് രംഗത്തെത്തിയത്. 

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന ചില സംഭവങ്ങള്‍ നമ്മുടെ മനസില്‍ മായാതെ കിടക്കും. തനുശ്രീ ദത്തയ്ക്ക് ഹോണ്‍ ഓകെ പ്ലീസിന്റെ സെറ്റിലുണ്ടായത് അത്തരത്തില്‍ ഒരു സംഭവമാണ്. ഞാന്‍ അപ്പോള്‍ അവിടെയുണ്ടായിരുന്നു. ജാനിസ് ട്വിറ്ററില്‍ കുറിച്ചു. ഇരുവര്‍ക്കും പിന്തുണയുമായി ബോളിവുഡ് സുന്ദരി സോനം കപൂറും രംഗത്തെത്തി.

തനുശ്രീയും ജാനിസും പറഞ്ഞത് ഞാന്‍ വിശ്വസിക്കുന്നുണ്ട്. ജാനിസ് എന്റെ സുഹൃത്താണ്. അവള്‍ അനാവശ്യമായി കാര്യങ്ങള്‍ പെരുപ്പിച്ച് പറയുകയോ നുണപറയുകയോ ഇല്ല. അവര്‍ക്കൊപ്പം നമ്മള്‍ നില്‍ക്കണം എന്നാണ് സോനം ട്വീറ്റ് ചെയ്തത്. 

ചിത്രത്തിന്റെ പാട്ട് ചിത്രീകരണത്തിന് ഇടയില്‍ നാനാ പടേക്കര്‍ തന്നെ കയറിപ്പിടിക്കുകയും തന്റെയൊപ്പം ഇന്റിമേറ്റ് രംഗങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് തനുശ്രീ പറയുന്നത്. തുടര്‍ന്ന് തനുശ്രീക്ക് ചിത്രം ഉപേക്ഷിക്കേണ്ടിവന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

kandukonden kandukonden
Alex Paul, Love and U, Asvati Alex
Mammootty
Binny Sebastian
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com