'മീനമാസത്തിലെ സൂര്യന്‍ അസ്തമിച്ചു'; സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു. 67വയസ്സായിരുന്നു
'മീനമാസത്തിലെ സൂര്യന്‍ അസ്തമിച്ചു'; സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു. 67വയസ്സായിരുന്നു. ഏറെനാളായി അസുഖംമൂലം ചെന്നൈ അപ്പോളോ ആശുപ്ത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു. 

ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ ചിത്രത്തിന്റെ മൂല്യത്തിന് പ്രാധാന്യം കൊടുക്കുന്ന സംവിധായകരിലൊരാളായിരുന്നു അദ്ദേഹം. 

1981ല്‍ പുറത്തിറങ്ങിയ വേനലാണ് ആദ്യ ചിത്രം 1985ല്‍ പുറത്തിറങ്ങിയ കയ്യൂര്‍ സമരത്തിന്റെ പശ്ചാതലത്തില്‍ കഥ പറഞ്ഞ മീന മാസത്തിലെ സൂര്യന്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും നിരൂപക പ്രശംസ നേടിയെടുക്കുകയും ചെയ്തു. സ്വാതി തിരുനാള്‍, എം മുകുന്ദന്റെ കൃതിയുടെ അതേ പേരിലുള്ള 1992ല്‍ പുറത്തിറങ്ങിയ ദൈവത്തിന്റെ വികൃതികള്‍, കമല സുരയ്യയുടെ നഷ്ടപ്പെട്ട നാലാംബരി എന്ന കഥയെ ആസ്പദമാക്കി 2001ല്‍ പുറത്തിറങ്ങിയ മഴ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ഇടവപ്പാതിയാണ്  അവസാനമായി സംവിധാനം ചെയ്ത ചിത്രം.


സജീവ ഇടത് സഹയാത്രികനായിരുന്ന അദ്ദേഹത്തെ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ചലചിത്ര വികസന കോര്‍പ്പറേഷന്‍ എംഡിയായി നിയമിച്ചു. 1992ല്‍ മികച്ച സംവിധായകനുള്ള  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തിലൂടെ നേടിയെടുത്തു. 1996 വീണ്ടും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കുലത്തിലൂടെ അദ്ദേഹത്തെ തേടിയെത്തി. ഭാര്യ:ഡോ.രമണി , മക്കള്‍:പാര്‍വതി ,ഗൗതമന്‍ധ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com