ഭര്‍ത്താവിനെ കാണാനില്ല, വിവരം ലഭിക്കുന്നവര്‍ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം...; നിറകണ്ണുകളുമായി ആശ ശരത്ത് ( വീഡിയോ) 

വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളോട് പറയാനായിട്ടാണ് ഈ വിഡിയോ ഇടുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ആശ ശരത്ത് പറഞ്ഞുതുടങ്ങുന്നത്
ഭര്‍ത്താവിനെ കാണാനില്ല, വിവരം ലഭിക്കുന്നവര്‍ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം...; നിറകണ്ണുകളുമായി ആശ ശരത്ത് ( വീഡിയോ) 

രുത്തുറ്റ താരമായാണ് നടി ആശ ശരത്തിനെ എല്ലാവരും വിലയിരുത്തുന്നത്. എന്നാല്‍ കലങ്ങിയ കണ്ണുകളുമായി ആശ ശരത്തിനെ ഫെയ്‌സ്ബുക്ക് വിഡിയോയില്‍ കണ്ട ആരാധകര്‍ ഞെട്ടി. എന്റെ ഭര്‍ത്താവിനെ കാണാനില്ല എന്ന് പറഞ്ഞായിരുന്നു താരത്തിന്റെ വിഡിയോ. താരം പറയുന്നത് കേട്ട് വരുമ്പോഴാണ്  ഏറ്റവും പുതിയ ചിത്രമായ 'എവിടെ'യുടെ പ്രമോഷന്‍ വിഡിയോയാണെന്ന് മനസിലാവുക. ചുമ്മാ പേടിപ്പിച്ച് കളഞ്ഞല്ലോയെന്നും വ്യത്യസ്ത പ്രമോഷനായി പോയല്ലോ എന്നുമൊക്ക പറഞ്ഞ് നിരവധി കമന്റുകളാണ് ഇതിന് താഴെ പ്രത്യക്ഷപ്പെട്ടത്. 

 വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളോട് പറയാനായിട്ടാണ് ഈ വിഡിയോ ഇടുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ആശ ശരത്ത് പറഞ്ഞുതുടങ്ങുന്നത്. 'കുറച്ച് ദിവസമായിട്ട് എന്റെ ഭര്‍ത്താവിനെ കാണുന്നില്ല.പത്ത് നാല്‍പ്പത്തഞ്ച്  ദിവസമായി. സാധാരണ പോയാല്‍ ഉടനെ തന്നെ തിരിച്ച് വരികയോ എങ്ങനേലും വിവരം അറിയിക്കുകയോ ചെയ്യുകയാണ് പതിവ്.'

'ഇപ്പോ കുറച്ച് ദിവസമായി എവിടെയാണ് പോയത് ഒന്നും അറിയുന്നില്ല. എന്തെങ്കിലും വിവരം കിട്ടിയാല്‍ ഒന്ന് അറിയിക്കണം. എപ്പോഴും എന്റെ കൂടെ ഉള്ളവരാണ് നിങ്ങളെല്ലാവരും. ആ ഒരു ധൈര്യത്തിലാണ് ഞാന്‍ മുമ്പോട്ട് പോകുന്നത്. അദ്ദേഹത്തിന്റെ പേര് സക്കറിയ എന്നാണ്. തബല, ഡ്രംസൊക്കെ വായിക്കുന്ന കൂട്ടത്തിലാണ്. ആര്‍ട്ടിസ്റ്റാണ്. എന്തെങ്കിലും ഒരു വിവരം കിട്ടുകയാണെങ്കില്‍ കട്ടപ്പന പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കണം.'

'അദ്ദേഹം എവിടെ എന്നുള്ള അന്വേഷണത്തിലാണ് ഞങ്ങള്‍ കുറേപ്പേര്. ഞാനും എന്റെ കുടുംബാംഗങ്ങളും. ഞങ്ങള്‍ക്കാര്‍ക്കും തന്നെ അറിഞ്ഞിട്ടില്ല അദ്ദേഹം എവിടെയാണെന്ന്. എന്തെങ്കിലും വിവരം കിട്ടുകയാണെങ്കില്‍ അറിയിക്കണം. എവിടെ എന്നുള്ളതാണ് ആര്‍ക്കും അറിയാത്തത്. നിങ്ങള് കണ്ടുപിടിച്ച് തരുമെന്ന വിശ്വാസത്തിലാണ്,ഞാന്‍ മുമ്പോട്ട് പോകുന്നത്. നിങ്ങള് കൂടെയുണ്ടെന്ന വിശ്വാസത്തിലാണ്. എന്തെങ്കിലും വിവരം കിട്ടിയാല്‍ കട്ടപ്പന പൊലീസ് സ്‌റ്റേഷനില്‍ ഒന്ന് അറിയിച്ചേക്കണേ'- ഇങ്ങനെ പറഞ്ഞാണ് താരം നിര്‍ത്തുന്നത്. ഇതിന് പിന്നാലെ കെ കെ രാജീവ് സംവിധാനം ചെയ്യുന്ന 'എവിടെ'യുടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെടുന്നതോടെയാണ് ആരാധകര്‍ക്ക് കാര്യം കൂടുതല്‍ വ്യക്തമാകുന്നത്. നാളെ ചിത്രം തിയേറ്റുകളില്‍ വരുന്നതിന് മുന്‍പ് പ്രമോഷന്റെ ഭാഗമായാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com