''നല്ല പടമാണ്, പ്രത്യേകിച്ച് സിനിമ തലയ്ക്ക് പിടിച്ചവര്‍ക്ക്'': മാല പാര്‍വതി

പത്തേമാരിക്ക് ശേഷം ഒരു വലിയ ഇടവേളയെടുത്ത് സലിം അഹമ്മദ് തിരിച്ചു വരുമ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്. 
''നല്ല പടമാണ്, പ്രത്യേകിച്ച് സിനിമ തലയ്ക്ക് പിടിച്ചവര്‍ക്ക്'': മാല പാര്‍വതി
Updated on
1 min read

ലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു'. ടൊവിനോ നായകവേഷത്തിലെത്തുന്ന ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. പത്തേമാരിക്ക് ശേഷം ഒരു വലിയ ഇടവേളയെടുത്ത് സലിം അഹമ്മദ് തിരിച്ചു വരുമ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്. 

ചിത്രത്തില്‍ അനു സിത്താരയാണ് നായിക. ടൊവിനോയുടെ ഉമ്മയുടെ വേഷത്തിലെത്തുന്നത് നടി മാല പാര്‍വതിയാണ് അഭിനയിക്കുന്നത്. സിനിമ തലയ്ക്ക് പിടിച്ചവര്‍ക്കു ഈ സിനിമ ഒരു അനുഭവമായിരിക്കുമെന്നാണ് മാല പാര്‍വതി പറയുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മാല സിനിമയെക്കുറിച്ച് പറഞ്ഞത്. ടൊവീനോയ്ക്കും അനു ജോസഫിനുമൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചു കൊണ്ടായിരുന്നു മാല പാര്‍വ്വതിയുടെ പോസ്റ്റ്. 

മാല പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ. 

'And the ഓസ്ക്കാർ goes to'... ഗോദയ്ക്ക് ശേഷം വീണ്ടും ടൊവീനോയുടെ അമ്മയാകുന്നു. സോറി ഉമ്മ.. ഖദീജ.സലീം അഹമ്മദ് സംവിധാനം ചെയ്ത ടൊവിനോ ചിത്രം.. നാളെ മുതൽ. തിയറ്ററുകളിൽ. അനു ജോസഫ് എടുത്ത സെൽഫി.. ഇരിട്ടിയായിരുന്നു ലൊക്കേഷൻ.. നല്ല പടമാണ്. പ്രത്യേകിച്ച് സിനിമ തലയ്ക്ക് പിടിച്ചവർക്ക് ഈ സിനിമ ഒരു അനുഭവമായിരിക്കും!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com