''ഇന്നിപ്പോള്‍ ഈ ടീസര്‍ കാണുമ്പോള്‍ ഞാന്‍ എന്റെ തന്നെ നെഞ്ചത്ത് അടിച്ച് പോവുകയാണ്''; മനസ് തുറന്ന് പൃഥ്വിരാജ്

സ്വാതന്ത്ര്യ സമര പോരാളി ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് ഈ പിരീഡ് ഡ്രാമ ചിത്രം പറയുന്നത്.
''ഇന്നിപ്പോള്‍ ഈ ടീസര്‍ കാണുമ്പോള്‍ ഞാന്‍ എന്റെ തന്നെ നെഞ്ചത്ത് അടിച്ച് പോവുകയാണ്''; മനസ് തുറന്ന് പൃഥ്വിരാജ്

'സെയ്‌റാ നരസിംഹ റെഡ്ഡി' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസര്‍ കാണുമ്പോള്‍ സങ്കടമാണ് തോന്നുന്നതെന്ന് നടന്‍ പൃത്ഥിരാജ്. താന്‍ ആ ചിത്രത്തില്‍ അഭിനയിക്കേണ്ടിയിരുന്ന ആളായിരുന്നു എന്നും അതിനാലാണ് ടീസര്‍ കാണുമ്പോള്‍ വിഷമം തോന്നുന്നതെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. സെയ്‌റാ നരസിംഹ റെഡ്ഡി എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങുകളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സെയ്‌റാ നരസിംഹ റെഡ്ഡിയുടെ ടീസര്‍ കാണുമ്പോള്‍ എനിക്ക് ഭായങ്കര വിഷമം തോന്നുന്നുണ്ട്. കാരണം ചിരഞ്ജീവി സര്‍ ഈ സിനിമയിലെ ഒരു വേഷം അഭിനയിക്കാന്‍ എന്നെ വിളിച്ചിരുന്നതാണ്. ഷൂട്ടിങ് തിരക്കുകളിയായിരുന്നതുകൊണ്ട എനിക്കിതില്‍ അഭിനയിക്കാന്‍ സാധിച്ചില്ല. ഇന്നിപ്പോള്‍ ഈ ടീസര്‍ കാണുമ്പോള്‍ ഞാന്‍ എന്റെ തന്നെ നെഞ്ചത്തടിച്ചുപോവുകയാണ്. 

കാരണം ഇത്തരമൊരു സിനിമയില്‍ ഒരു ഷോട്ട് ആണെങ്കില്‍ പോലും അഭിനയിക്കാമായിരുന്നു എന്ന് ആഗ്രഹിച്ചുപോവുകയാണ്. ഞാന്‍ സംവിധാനം ചെയ്ത 'ലൂസിഫര്‍' എന്ന സിനിമയുടെ തെലുങ്ക് പതിപ്പിനുള്ള റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ചിരഞ്ജീവി സാറിന് എല്ലാ ആശംസകളും..'- പൃഥ്വിരാജ് പറഞ്ഞു. 

ചടങ്ങില്‍ ചിരഞ്ജീവി, പൃഥ്വിരാജ്, സംവിധായകന്‍ അരുണ്‍ ഗോപി തുടങ്ങിയവരും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് പൃത്ഥിരാജ് ഇത്തരത്തില്‍ സംസാരിച്ചത്. സ്വാതന്ത്ര്യ സമര പോരാളി ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് ഈ പിരീഡ് ഡ്രാമ ചിത്രം പറയുന്നത്. ചിത്രത്തില്‍ ഗോസായി വെങ്കണ്ണ എന്ന ആത്മീയനേതാവിന്റെ വേഷത്തില്‍ അമിതാഭ് ബച്ചനും അഭിനയിക്കുന്നുണ്ട്. 

കാവിവേഷത്തിലും ബിഗ് ബി പ്രത്യക്ഷപ്പെടുമ്പോള്‍ യോദ്ധാവിന്റെ വേഷത്തില്‍ തമിഴ് താരം വിജയ് സേതുപതിയും മഹാറാണിയുടെ വേഷത്തില്‍ നടി നയന്‍താരയും ജഗപതി ബാബുവും കിച്ച സുദീപും തമന്നയും ചിത്രത്തിലുണ്ട്.
കോനിഡെല പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

ചരിത്രത്താളുകളില്‍ എഴുതപ്പെടാതെ പോയ വീരനും ബ്രിട്ടീഷുകാര്‍ക്കെതിരേ ആദ്യമായി യുദ്ധം കുറിച്ചയാളുമായ പോരാളിയാണ് നരസിംഹ റെഡ്ഡി. ചിത്രത്തിന്റെ ടീസര്‍ വന്‍ ഹിറ്റായിരുന്നു. നടന്‍ മോഹന്‍ലാലാണ് മലയാളം ടീസറിന് ശബ്ദം നല്‍കിയിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com