ഏഴാം വിവാഹവാർഷികത്തിൽ ഭർത്താവ് സജിന് സ്നേഹചുംബനവുമായി നടി ഷഫ്ന. മനോഹരമായ കുറിപ്പിനൊപ്പമാണ് താരം വിവാഹവാർഷികാശംസകൾ നേർന്നത്. തന്റെ ജീവിതത്തെ വിചാരിച്ചതിലും ഏറ്റവും സുന്ദരവും സന്തോഷകരവും ആകർഷണീയവുമാക്കിയെന്നാണ് താരം കുറിക്കുന്നത്.
“എന്റെ ജീവിതത്തെ ഞാൻ വിചാരിച്ചതിലും ഏറ്റവും സുന്ദരവും സന്തോഷകരവും ആകർഷണീയവുമാക്കി മാറ്റിയതിന് നന്ദി ഇക്ക. എന്നെ ഈ ലോകത്ത് നിങ്ങളെപ്പോലെ മറ്റാർക്കും മനസിലാക്കാനോ എന്‍റെ ചെയ്തികളും സഹിക്കാനോ കഴിയില്ല. എന്നെയും എന്റെ ജീവിതത്തെയും എല്ലായ്പ്പോഴും മനോഹരമാക്കാൻ നിങ്ങൾ ചെയ്ത കാര്യങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നിങ്ങളോടൊപ്പമുള്ളപ്പോൾ എന്റെ ജീവിതത്തിൽ ഒരു കുറവും എനിക്ക് അനുഭവപ്പെടാറില്ല. അല്ലാഹു എനിക്ക് തന്ന സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും ഒരുകെട്ട് മധുരമാണ് നിങ്ങൾ. മരണം വരെ അത് എന്റെ ഹൃദയത്തിൽ ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ഞാൻ ഉറപ്പാക്കും. ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു. സന്തോഷകരമായ വാർഷികം.- ഷഫ്ന കുറിച്ചു.
ചുംബന ചിത്രങ്ങൾക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ്. സിനിമയിലെ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് താരത്തിന് വിവാഹവാർഷികാശംസകൾ അറിയിച്ചിരിക്കുന്നത്. സീരിയൽ നടനായ സജിനുമായി 2013 ലാണ് ഷഫ്ന വിവാഹിതയാവുന്നത്. പ്ലസ് ടു എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചു. പ്ലസ് ടു എന്ന ചിത്രത്തില്‍ സജിനും ഷഫ്‌നയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും. സൗഹൃദം പ്രണയത്തിലേയ്ക്കും അത് പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നുവെന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates