സുസ്മിത സെന്നിന്റെ മകളുടെ അക്കൗണ്ട് ഹാക്ക് ചെയ്തു; മണ്ടന്‍ ഹാക്കറെ പരിഹസിച്ച് നടി

പതിനായിരത്തോളം ഫോളോവേഴ്‌സുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്
സുസ്മിത സെന്‍/ ചിത്രം: ഇന്‍സ്റ്റഗ്രാം
സുസ്മിത സെന്‍/ ചിത്രം: ഇന്‍സ്റ്റഗ്രാം

കള്‍ റെനിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അറിയിച്ചിരിക്കുകയാണ് ബോളിവുഡ് നടി സുസ്മിത സെന്‍. പതിനായിരത്തോളം ഫോളോവേഴ്‌സുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഈ വിവരം സ്‌ക്രീന്‍ഷോട്ട് സഹിതം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് നടി.

അക്കൗണ്ട് നഷ്ടപ്പെട്ടതില്‍ അല്‍പം പോലും സങ്കടപ്പെടാതെയാണ് സുസ്മിതയുടെ പ്രതികരണം. ഈ പ്രവര്‍ത്തി ചെയ്തയാളെ 'ഇഡിയറ്റ്' എന്ന് അഭിസംബോധന ചെയ്ത നടി പുതിയ അക്കൗണ്ട് തുടങ്ങാന്‍ റെനിക്ക് സന്തോഷം മാത്രമേ ഒള്ളു എന്നും അറിയിച്ചു. പുതിയ തുടക്കം എന്ന അടിക്കുറിപ്പോടെയാണ് നടിയുടെ പോസ്റ്റ്.

അടുത്തിടെ ഹൃസ്വചിത്രത്തിലൂടെ റെന്നി അഭിനയരംഗത്തേക്ക് കടന്നിരുന്നു. അരങ്ങേറ്റ പ്രകടനത്തില്‍ തന്നെ കൈയടി നേടി മുന്നേറുന്നതിനിടെയാണ് റെന്നിക്ക് ഹാക്കര്‍മാര്‍ തലവേദന സൃഷ്ടിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com