റെഡ് വൈൻ പോലെ മനോഹരി, ഇനിയയുടെ ഗ്ലാമർ ഫോട്ടോഷൂട്ട്; ചിത്രങ്ങളും വിഡിയോയും

റഫിൾഡ് ബ്രസ്റ്റ്ലൈനും തുടയിൽ നിന്നുള്ള സ്ലിറ്റുമാണ് ​ഗൗണിന്റെ പ്രധാന ആകർഷണം
ഇനിയ/ ചിത്രം: ഫേസ്ബുക്ക്‌
ഇനിയ/ ചിത്രം: ഫേസ്ബുക്ക്‌
Updated on
1 min read

ടി ഇനിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വൈൻ റെഡ് നിറത്തിലുള്ള ഷോൾഡർലെസ് ​ഗൗണാണ് നടി അണിഞ്ഞിരിക്കുന്നത്. റഫിൾഡ് ബ്രസ്റ്റ്ലൈനും തുടയിൽ നിന്നുള്ള സ്ലിറ്റുമാണ് ​ഗൗണിന്റെ പ്രധാന ആകർഷണം.

മുടി ഹൈ പോണി കെട്ടി പിന്നിയിട്ടിരിക്കുകയാണ്, വലിയ ഹൃദയാകൃതിയിലുള്ള കമ്മലാണ് ലുക്കിലെ മറ്റൊരു പ്രധാന ആകർഷണം. വിഷ്ണു സന്തോഷ് ആണ് ഫോട്ടോഗ്രാഫർ.

2005-ൽ അഭിനയരം​ഗത്തെത്തിയ ഇനിയ ഇതിനോടകം നിരവധി മലയാളം, തമിഴ് ചിത്രങ്ങളിൽ‌ വേഷമിട്ടിട്ടുണ്ട്. തമിഴിൽ മികച്ച നടിക്കുള്ള പുരസ്കാരവും ഇനിയ നേടിയിട്ടുണ്ട്. 2011ൽ റിലീസ് ചെയ്ത വാഗൈ സൂഡാ വാ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് തമിഴ്നാട് സർക്കാറിന്റെ പുരസ്കാരം ലഭിച്ചത്. അമയ എന്റർടെയ്ൻമെന്റ്സ് എന്ന നിർമാണക്കമ്പനിയുമായി നിർമാണരംഗത്തേയ്ക്കും നടി ചുവടുവച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com