അരവിന്ദ് സ്വാമിയെ എംജിആറാക്കിയത് പട്ടണം റഷീദ്; വൈറലായി ചിത്രം

എംജിആറിന്റെ രൂപത്തിലേക്ക് അരവിന്ദ് സ്വാമിയെകൊണ്ടുവന്ന പട്ടണം റഷീദിനെ വാഴ്ത്തുകയാണ് സൈബര്‍ ലോകം
അരവിന്ദ് സ്വാമിയെ എംജിആറാക്കിയത് പട്ടണം റഷീദ്; വൈറലായി ചിത്രം
Updated on: 
1 min read

എംജിആറായുള്ള നടന്‍ അരവിന്ദ് സ്വാമി വേഷപ്പകര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. ഇത്ര കൃത്യമായി എങ്ങനെയാണ് തലൈവറാവാന്‍ അരവിന്ദ് സ്വാമിക്ക് കഴിഞ്ഞത് എന്നാണ് പലരുടേയും സംശയം. ഇപ്പോള്‍ അതിനുള്ള ഉത്തരം പുറത്തുവന്നിരിക്കുകയാണ്. അരവിന്ദ് സ്വാമിയുടെ വേഷപ്പകര്‍ച്ചക്കു പിന്നില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റ് പട്ടണം റഷീദാണ്. 

അരവിന്ദ് സ്വാമിയുടെ ഹെയര്‍സ്‌റ്റൈലും മേക്കപ്പും വസ്ത്രധാരണവുമെല്ലാം എംജിആറിനെ ഓര്‍മിപ്പിക്കുന്നതാണ്.എംജിആറിന്റെ രൂപത്തിലേക്ക് അരവിന്ദ് സ്വാമിയെകൊണ്ടുവന്ന പട്ടണം റഷീദിനെ വാഴ്ത്തുകയാണ് സൈബര്‍ ലോകം. അരവിന്ദ് സ്വാമിയും പട്ടണം റഷീദും ഒന്നിച്ചുനില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമായ തലൈവിഎന്ന ചിത്രത്തിലെ എംജിആറിന്റെ ലുക്കാണ് പുറത്തുവന്നത്. എംജിആറിന്റെ ഒരു ഗാനത്തിന്റെ പുനരാവിഷ്‌കാരം നടത്തിയാണ് ക്യാരക്ടര്‍ ടീസര്‍ പുറത്തുവിട്ടത്. എംജിആര്‍ അഭിനയിച്ച യഥാര്‍ത്ഥ ഗാനവും അരവിന്ദ് സ്വാമിയുടെ ടീസറും ചേര്‍ത്തുവെച്ചുകൊണ്ടുള്ള വിഡിയോയും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.  

കങ്കണ റണാവത്താണ് മുന്‍ താരറാണിയും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ ജെ. ജയലളിതയെ അവതരിപ്പിക്കുന്നത്.  സിനിമയില്‍ രണ്ട് ഗെറ്റപ്പിലാണ് കങ്കണ എത്തുന്നത്. ജയലളിതയുടെ രാഷ്ട്രീയജീവിതം പറയുന്ന സമയത്തില്‍ പ്രോസ്‌തെറ്റിക് മേക്കപ്പിനെയാണ് താരം ആശ്രയിച്ചിരിക്കുന്നത്. ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജി വി പ്രകാശ് കുമാര്‍ സംഗീതം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER