പ്രമുഖ കന്നഡ താരം ശിവറാം അന്തരിച്ചു

വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബംഗളൂരു; പ്രശസ്ത കന്നഡ താരം ശിവറാം അന്തരിച്ചു. 83 വയസായിരുന്നു. വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഇന്ന് വിടപറയുകയായിരുന്നു. 

ശബരിമല ദര്‍ശനത്തിന് വ്രതമെടുത്തു 

വ്യാഴാഴ്ച രാത്രി പൂജയ്ക്കിടെയാണ് ശിവറാം വീട്ടില്‍ കുഴഞ്ഞുവീഴുന്നത്. തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ അവസ്ഥ ഗുരുതരമായി തുടരുകയായിരുന്നു. ബ്രെയിന്‍ ഹെമിറേജ് സംഭവിച്ചതാണ് മരണത്തിന് കാരണമായത്. അടുത്ത മാസം ശബരിമല ദര്‍ശനത്തിനായി വ്രതമെടുത്ത് കാത്തിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. 

സംവിധായകനാവാന്‍ സിനിമയിലെത്തി

കഴിഞ്ഞ ആഴ്ച ശിവറാം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. എന്നാല്‍ വലിയ പരുക്കുകളൊന്നും സംഭവിച്ചിരുന്നില്ല. അസിസ്റ്റന്റ് ഡയറക്ടറായി 1958ലാണ് ശിവറാം സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് അഭിനയത്തിലേക്ക് എത്തുകയായിരുന്നു. കൂടാതെ 1972ല്‍ ഹൃദയ സങ്കമ എന്ന പേരില്‍ ശിവറാം സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ കന്നഡയില്‍ നിരവധി സിനിമകള്‍ നിര്‍മിക്കുകയും ചെയ്തു. രജനികാന്തിന്റെ ധര്‍മധുരൈ എന്ന സിനിമയും നിര്‍മിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com