ആൻ അഗസ്റ്റിൻ അല്ല, 'രാധിക'; 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' തുടങ്ങി, ചിത്രങ്ങൾ

‘സോളോ’ എന്ന ചിത്രത്തിനു ശേഷം ആൻ അഭിനയിക്കുന്ന സിനിമയാണ് ഇത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

നീണ്ട ഇടവേളയ്ക്ക് ശേഷം നടി ആൻ അ​ഗസ്റ്റിൻ വീണ്ടും കാമറയ്ക്ക് മുന്നിൽ. ഹരികുമാർ സംവിധാനം ചെയ്യുന്ന 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന സിനിമയിലാണ് നടി അഭിനയിക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിൽ നായകൻ. രാധിക എന്നാണ് ആൻ അഗസ്റ്റിന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയുടെ ചിത്രീകരണം മാഹിയിൽ ആരംഭിച്ചു.  

ദുൽഖർ സൽമാൻ നായകനായ ‘സോളോ’ എന്ന ചിത്രത്തിനു ശേഷം ആൻ അഭിനയിക്കുന്ന സിനിമയാണ് ഇത്. കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ, ബേനസീർ എന്നിവർ ചേർന്നാണ് നിർമാണം. 

സാഹിത്യകാരൻ എം. മുകുന്ദൻ ആദ്യമായി തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രമാണിത്. എം. മുകുന്ദൻ തന്നെ എഴുതിയ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന കഥയുടെ ദൃശ്യാവിഷ്ക്കാരമാണ് ഈ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com