നൂറ് സെഞ്ച്വുറികളെക്കാള്‍ വിലയുണ്ട് ആ ട്വീറ്റിന്;  സച്ചിന്‍ നിങ്ങളാണ് യഥാര്‍ഥ ഭാരതരത്‌നമെന്ന് സന്തോഷ് പണ്ഡിറ്റ്

നിങ്ങളാണ് യഥാര്‍ഥ ഭാരതരത്‌നമെന്നും രാജ്യത്തിനു വേണ്ടി ഇതുവരെ നേടിയ സെഞ്ചുറികളേക്കാള്‍ വിലയുണ്ട്‌ ആ ട്വീറ്റിനെന്നും പണ്ഡിറ്റ്
സന്തോഷ് പണ്ഡിറ്റ് /ഫയല്‍
സന്തോഷ് പണ്ഡിറ്റ് /ഫയല്‍

കൊച്ചി: കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച വിദേശ സെലിബ്രിറ്റികള്‍കള്‍ക്കെതിരെ രംഗത്തെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കറെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്. നിങ്ങളാണ് യഥാര്‍ഥ ഭാരതരത്‌നമെന്നും രാജ്യത്തിനു വേണ്ടി ഇതുവരെ നേടിയ സെഞ്ചുറികളേക്കാള്‍ വിലയുണ്ട്‌ ആ ട്വീറ്റിനെന്നും പണ്ഡിറ്റ് കുറിച്ചു.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍:

 'ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍  ബാഹ്യശക്തികള്‍ കാഴ്ചക്കാരാകാം, കളിക്കാര്‍ ആകരുത് ' സച്ചിന്‍ ജിയുടെ മാസ്സ് ഡയലോഗ്. സൂപ്പര്‍ സച്ചിന്‍, നിങ്ങളാണ് യഥാര്‍ത്ഥ ഭാരതരത്‌നം..നിങ്ങള്‍ ഇതുവരെ നേടിയ നൂറ് സെഞ്ചുറികളേക്കാള്‍ , അടിച്ചു കൂട്ടിയ റണ്‍ മലയേക്കാള്‍ ,  അന്ന് ലോകകപ്പില്‍ അക്തറിനെ തേര്‍ഡ്മാന്‍നു മുകളിലൂടെ ഹുക്ക് ചെയ്ത് നേടിയ സിക്‌സറിനേക്കാള്‍ ഭംഗിയുണ്ട് ഇന്നത്തെ സച്ചിന്‍ ജിയുടെ  ട്വീറ്റിന്.

(വാല്‍കഷ്ണം: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ, പഞ്ചാബിലെ ചില കര്‍ഷകര്‍  ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ പോപ്പ് താരം റിഹാന ജി , പോണ്‍ താരം മിയാ ഖലീഫ ജി എന്നിവര്‍ക്ക്  മറുപടിയുമായാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ജി  രംഗത്ത് വന്നത്.)

രാജ്യാന്തര പോപ് താരം റിയാനയും സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂന്‍ബര്‍ഗും കമല ഹാരിസിന്റെ സഹോദരീപുത്രി മീന ഹാരിസും ഉള്‍പ്പെടെയുള്ളവര്‍ കര്‍ഷക സമരത്തിനു പിന്തുണ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍, സുനില്‍ ഷെട്ടി എന്നിവര്‍ സര്‍ക്കാരിനു പിന്തുണ അറിയിച്ച് എത്തിയിരുന്നു.

തുടര്‍ന്ന് ക്രിക്കറ്റ് താരം സച്ചിന്‍  ടെണ്ടുല്‍ക്കര്‍ രംഗത്തെത്തി. പുറത്തുനിന്നുള്ളവര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ടതില്ലെന്നാണ് സച്ചിന്‍ പറഞ്ഞത്. 'രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയരുത്. പുറത്തു നിന്നുള്ളവര്‍ കാഴ്ചക്കാരായി നിന്നാല്‍ മതി. പങ്കെടുക്കേണ്ട. ഇന്ത്യയുടെ പ്രശ്‌നത്തില്‍ ഇടപെടേണ്ടതില്ല. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്ക്കു വേണ്ടി തീരുമാനങ്ങളെടുക്കാനും അറിയാം. ഒരു രാജ്യം എന്ന നിലയില്‍ ഐക്യത്തോടെ നില്‍ക്കാം.' എന്നായിരുന്നു സച്ചിന്റെ മറുപടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com