മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ജീവിതം തീയറ്ററിലേക്ക്, മേജർ റിലീസ് പ്രഖ്യാപിച്ചു, മേക്കിങ് വിഡിയോ

മേക്കിങ് വീഡിയോ പുറത്തുവിട്ടാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന സിനിമ മേജർ റിലീസിന് ഒരുങ്ങുന്നു. ഫെബ്രുവരി 11 ന് തിയറ്ററിലൂടെയാണ് ചിത്രം റിലീസിന് എത്തുക. മേക്കിങ് വീഡിയോ പുറത്തുവിട്ടാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മഹേഷ് ബാബുവാണ് റിലീസ് തിയതി പുറത്തുവിട്ടത്.

സന്ദീപായി അദിവി ശേഷ് 

യുവതാരമായ അദിവി ശേഷ് ആണ് ചിത്രത്തിൽ സന്ദീപ് ഉണ്ണികൃഷ്‍ണനായി വേഷമിടുന്നത്.ശശി  ടിക്ക സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‍സ് സോണി പിക്ചേഴ്‍സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. ഹിന്ദിക്കും തെലുങ്കിനും പുറമെ മലയാളത്തിലും ചിത്രം റിലീസ് ചെയ്യും. 

മുംബൈ 26/11 ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു

നേരത്തെ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ഹൈസ്‌കൂള്‍ പഠനകാലത്തെ കുറിച്ച് അദ്ദേഹത്തിന്റെ സഹപാഠിയായ സജി മഞ്‍ജരേക്കര്‍ വിവരിക്കുന്ന വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. ശോഭിത ധുലിപാല ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തീവ്രവാദികള്‍ ബന്ദികളാക്കിയവരുടെ കൂട്ടത്തിലുള്ള ഒരാളായാണ് ശോഭിത മേജര്‍ എത്തുന്നത്.   മുംബൈ 26/11 ആക്രമണത്തിലാണ് സന്ദീപ് കൊല്ലപ്പെടുന്നത്.  ഭീകരാക്രമണത്തിനിടെ  ഒട്ടേറെ പൗരന്‍മാരെ അദ്ദേഹം രക്ഷപ്പെടുത്തിയിരുന്നു. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു സന്ദീപ് ഉണ്ണികൃഷ്‍ണന്‍ വെടിയേറ്റു മരിച്ചത്.  കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ സ്വദേശിയാണ് സന്ദീപ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com