ചെന്നൈ: മുഖ്യമന്ത്രി എംകെ സ്റ്റാലിനെ അഭിനന്ദിച്ച് അഭിനേതാക്കളായ സൂര്യയും ജ്യോതികയും. 282 ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പട്ടയവും നല്‍കിയ നടപടിയ്ക്കാണ് ഇരുവരും തമിഴ്‌നാട് മുഖ്യമന്ത്രിയെ അഭിനന്ദിച്ചത്.
മുഖ്യമന്ത്രി ഗോത്രവര്‍ഗക്കാരുടെ വീട്ടിലെത്തി നല്‍കിയത് വെറും പട്ടയം മാത്രമല്ല, വര്‍ഷങ്ങളായി തുടരുന്ന ഗോത്രവര്‍ഗക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയാണെന്നും സൂര്യ ട്വിറ്ററില്‍ കുറിച്ചു.
നീതിയെന്നത് പ്രവൃത്തിയിലെ സത്യസന്ധതയാണ്. അത് നിങ്ങള്‍ തെളിയിച്ചു. ജനകീയ പ്രശ്‌നങ്ങള്‍ കഴിയുന്ന രീതിയില്‍ പരിഹരിച്ചും നടപടികള്‍ വേഗത്തിലാക്കിയും അധികാരം എന്നത് ഒരു പദവി മാത്രമല്ലെന്ന് നിങ്ങള്‍ തെളിയിച്ചു. വിദ്യാഭ്യാസ രീതിയില്‍ നിങ്ങള്‍ കൊണ്ടുവരുന്ന നല്ല മാറ്റങ്ങള്‍ ഒരു പൗരനെന്ന നിലയില്‍ ഞാനും നഗരവും കഴിഞ്ഞ 16 വര്‍ഷമായി അനുഭവിച്ചിട്ടില്ലാത്ത ഒന്നാണ്. പട്ടയങ്ങളും ജാതി സര്‍ട്ടിഫിക്കറ്റുകളും പ്രധാനപ്പെട്ട സര്‍ക്കാര്‍ സബ്‌സിഡികളും അനേകം ഇരുളര്‍, കുറവര്‍ കുടുംബങ്ങള്‍ക്ക് നിങ്ങള്‍ വിതരണം ചെയ്യുന്നത് മാനവികതയുടെ വിജയമാണ്, നിങ്ങളുടെ പ്രവൃത്തികള്‍ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ ഞങ്ങള്‍ക്കുള്ള വിശ്വാസം വളര്‍ത്തുന്നു.
ഞങ്ങള്‍ ഇന്ത്യക്കാരാണ്, ആദ്യമായും ആത്യന്തികമായും എന്ന ഡോ. അംബേദ്കറിന്റെ വിശ്വാസങ്ങളെ യാഥാര്‍ഥ്യമാക്കിയതിന് നന്ദി. താങ്കളുടെ ഭരണത്തിലും ഉടനടിയെടുക്കുന്ന നടപടികളിലും ഹൃദയംനിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഒരു പൗരന്‍ എന്ന നിലയ്ക്ക് മാത്രമല്ല, ദിവ്യയുടെയും ദേവിന്റെയും അമ്മ എന്ന നിലയ്ക്ക് കൂടിയാണ് ഇത് പറയുന്നത്. വരുന്ന തലമുറയ്ക്ക് പ്രചോദനമായിരിക്കുന്നതിനും നന്ദി...' ജ്യോതിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക