പു​നീ​ത്​ രാ​ജ്​​കു​മാ​റി​ന് 'ക​ർ​ണാ​ട​ക ര​ത്​​ന' പു​ര​സ്​​കാ​രം ന​ൽ​കും

ബ​ഹു​മ​തി ല​ഭി​ക്കു​ന്ന പത്താമത്തെ വ്യക്തിയാണ് പുനീത്
പുനീത് രാജ്കുമാര്‍ /ഫേയ്സ്ബുക്ക്
പുനീത് രാജ്കുമാര്‍ /ഫേയ്സ്ബുക്ക്

ന്തരിച്ച നടൻ ‌പു​നീ​ത്​ രാ​ജ്​​കു​മാ​റി​ന്​ മ​ര​ണാ​ന​ന്ത​ര ബ​ഹുമ​തി​യാ​യി 'ക​ർ​ണാ​ട​ക ര​ത്​​ന' പു​ര​സ്​​കാ​രം ന​ൽ​കും. ഇന്നലെ ബം​ഗ​ളൂ​രു പാ​ല​സ്​ മൈ​താ​നി​യി​ൽ ന​ട​ന്ന 'പു​നീ​ത്​ ന​മ​ന' എ​ന്ന അ​നു​സ്​​മ​ര​ണ​ച​ട​ങ്ങിൽ മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ്​ ബൊ​മ്മൈ ആണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ക​ന്ന​ഡ സി​നി​മ​ക്ക്​ പു​നീ​ത്​ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ അ​നു​സ്​​മ​രി​ച്ച്​ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു​ ആളുകൾ പങ്കെടുത്തു. മ​ന്ത്രി​മാ​രും സി​നി​മ താ​ര​ങ്ങ​ളും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും രാ​ഷ്​​ട്രീ​യ​ക്കാ​രും ആ​രാ​ധ​ക​രും പരിപാടിക്കെത്തി. സം​സ്​​ഥാ​ന​ത്തി​ന്റെ ഉ​യ​ർ​ന്ന ബ​ഹു​മ​തി ല​ഭി​ക്കു​ന്ന പത്താമത്തെ വ്യക്തിയാണ് പുനീത്. 2009ൽ ​വീ​രേ​ന്ദ്ര ഹെ​ഗ്ഗ​ഡെ​ക്കാ​ണ് അ​വ​സാ​ന​മാ​യി ക​ർ​ണാ​ട​ക ര​ത്​​ന പു​സ്​​കാ​രം ന​ൽ​കി​യ​ത്.

ഒ​ക്​​ടോ​ബ​ർ 29ന്​ ​ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന്​ 46ാം വ​യ​സ്സി​ലാ​ണ് പ​വ​ർ സ്​​റ്റാ​ർ പു​നീ​ത്​ രാ​ജ്​​കു​മാ​ർ വിടപറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com