നടി മാധവി ഗൊഗാട്ടെ അന്തരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2021 12:07 PM  |  

Last Updated: 23rd November 2021 12:07 PM  |   A+A-   |  

Madhavi_Gogate_Dies

മാധവി ഗൊഗാട്ടെ

 

ടി മാധവി ഗൊഗാട്ടെ(58) അന്തരിച്ചു. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. വൈറസ് ബാധ സ്ഥിരീകരിച്ച് മുംബൈയിലെ സെവന്‍ ഗില്‍സ് ആശുപത്രിയിലായിരുന്ന നടി ആരോഗ്യം വീണ്ടെടുക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മരണം. ഞായറാഴ്ച ഉച്ചയോടെയാണ് അന്ത്യം. 

അനുപമാ എന്ന സീരിയലില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന രൂപാലി ഗാംഗുലിയുടെ അമ്മ വേഷം അവതരിപ്പിച്ചുവരികയായിരുന്നു മാധവി. നിരവധി സിനിമകളിലും ടിവി ഷോകളിലും നിറഞ്ഞുനിന്ന മാധവി മറാഠി ചിത്രമായ ഗാന്‍ചക്കറിലൂടെയാണ് ശ്രദ്ധനേടിയത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nilu Kohli (@nilukohli)