രൂപത്തിലും ഭാവത്തിലും കപിൽ ദേവായി രൺവീർ; ചരിത്രവിജയം വെള്ളിത്തിരയിൽ, 83 ട്രെയിലർ 

ചിത്രം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 24ന് തിയറ്ററുകളിൽ എത്തും
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ൺവീർ സിംഗ് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം കപിൽ ദേവിന്റെ റോളിലെത്തുന്ന '83' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. 1983 ലെ ലോകകപ്പിലെ ഇന്ത്യയുടെ ചരിത്ര വിജയമാണ് 83ൽ പറയുന്നത്. രൂപം കൊണ്ടും വേഷം കൊണ്ടും കപിൽ ദേവായി എത്തുന്ന താരം ​ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുകോൺ ആണ് നായിക. 

ചിത്രം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 24ന് തിയറ്ററുകളിൽ എത്തും. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായിരിക്കും ചിത്രത്തിന്റെ റിലീസ്. 

83 ലോകകപ്പിലെ പ്രധാന താരങ്ങളായ സുനിൽ ഗാവസ്കർ, മൊഹീന്ദർ അമർനാഥ്, സയ്യിദ് കിർമാനി, റോജർ ബിന്നി, കീർത്തി ആസാദ്, രവിശാസ്ത്രി, മദൻലാൽ, സന്ദീപ് പാട്ടീൽ എന്നിവരെല്ലാം കഥാപാത്രങ്ങളാകുന്നുണ്ട്. സുനിൽ ഗവാസ്കറായി താഹിർ രാജും ശ്രീകാന്തിന്റെ വേഷത്തിൽ തമിഴ് നടൻ ജീവയുമാണ് അഭിനയിച്ചിരിക്കുന്നത്. സന്ദീപ് പാട്ടീലിന്റെ വേഷത്തിൽ സന്ദീപ് പാട്ടീലിന്റെ മകനും നടനുമായ ചിരാഗ് പാട്ടീൽ എത്തുന്നു. പങ്കജ് ത്രിപാഠി, ബൊമാൻ ഇറാനി, സാക്വിബ് സലിം, ഹാർഡി സന്ധു, ജതിൻ സർന തുടങ്ങിയവരും അഭിനയിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com