നായകനുവേണ്ടി ഇളയരാജയുടെ ഡാന്‍സ് നമ്പര്‍; ബംഗാളിയില്‍ ദുര്‍ഗാ സ്തുതിയാക്കി ഉഷാ ഉതുപ്പ്; വിഡിയോ 

ബംഗാളി ഭക്തിഗാനമായിട്ടാണ് ഇളയരാജയുടെ സംഗീതത്തെ മാറ്റിയത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

മല്‍ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്ത നായകന്‍ വലിയ വിജയം നേടിയ ചിത്രമാണ്. ഇളയരാജ സംഗീതം പകര്‍ന്ന ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. കൂട്ടത്തില്‍ നിവ അതു വാനത്തുമേലെ എന്ന ഗാനവും മികച്ച അഭിപ്രായം നേടി. ബോട്ടിനുള്ളില്‍ നടക്കുന്ന ഡാന്‍സാണ് പാട്ടില്‍ ചിത്രീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ ഈ ഗാനത്തിന് പുതിയ ഭാവം നല്‍കിയിരിക്കുകയാണ് ഗായിക ഉഷ ഉതുപ്പ്. ബംഗാളി ഭക്തിഗാനമായിട്ടാണ് ഇളയരാജയുടെ സംഗീതത്തെ മാറ്റിയത്. 

ഭോയ് മാ ഭോയീ എന്നു തുടങ്ങുന്ന ഗാനം ദുര്‍ഗ ഭഗവതിയെ പൂജിക്കുന്നതാണ്. നവരാത്രിയോട് അനുബന്ധിച്ചാണ് ദുര്‍ഗാ സ്തുതി പുറത്തുനവന്നത്. ഉഷ ഉതുപ്പിന്റെ ശബ്ദത്തില്‍ പുറത്തുവന്ന ഗാനത്തില്‍ നടന്‍ ഖരജ് മുഖര്‍ജിയും അഭിനയിക്കുന്നുണ്ട്. നില അതു വാനത്തുമേലെ എന്ന ഗാനത്തില്‍ ചെറിയ വ്യത്യാസങ്ങള്‍ വരുത്തിയാണ് ഭക്തിഗാനമായി മാറ്റിയിരിക്കുന്നത്. 

നായകനിലെ തെന്‍പാണ്ടി വന്ന വഴി

മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ഗാനം പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണ് വിഡിയോ കണ്ടിരിക്കുന്നത്. സിനിമാസംഗീതലോകത്തെ ഏറ്റവും മികച്ച സംഗീതജ്ഞനായാണ് ഇളയരാജയെ വിലയിരുത്തുന്നത്. പ്രത്യേകിച്ച് മണിരത്‌നം സിനിമകളില്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കൂടുതല്‍ മനോഹരമാണ്. നായകനിലെ തേന്‍പാണ്ഡി ചീമയിലെ എന്ന ഗാനവും വളരെ പ്രശസ്തമാണ്. എന്നാല്‍ ഈ ഗാനങ്ങളുടെ പിറവിക്കു പിന്നില്‍ ഒരു കഥയുണ്ട്. നില അതു വാനത്തുമേലെയിലെ സംഗീതം ആദ്യം ചിട്ടപ്പെടുത്തപ്പെടുന്നത് തേന്‍പാണ്ടി ചീമയിലെ എന്ന ഗാനത്തിനുവേണ്ടിയായിരുന്നു. എന്നാല്‍ മണിരത്‌നത്തിന് സംഗീതം ഇഷ്ടപ്പെട്ടെങ്കിലും തേന്‍പാണ്ടിക്ക് ചേരാത്തതുപോലെ തോന്നി. അങ്ങനെയാണ് തേന്‍പാണ്ടിക്കുവേണ്ടി മറ്റൊരു സംഗീതം ആലോചിക്കുന്നത്. നില അതു വാനത്തുമേലെ മറ്റൊരു ഗാനമായി മാറിയതും അങ്ങനെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com