'കിളിമാഞ്ചാരോ കീഴടക്കി നിവേദ തോമസ്, ഇന്ത്യൻ പതാകയുമായി താരം'

കിളിമാഞ്ചാരോയുടെ മുകളിൽ ഇന്ത്യയുടെ പതാക പുതച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഭിമാനനിമിഷത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്
'കിളിമാഞ്ചാരോ കീഴടക്കി നിവേദ തോമസ്, ഇന്ത്യൻ പതാകയുമായി താരം'

ഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമാഞ്ചാരോ കീഴടക്കി നടി നിവേദ തോമസ്. ഇൻസ്റ്റ​ഗ്രാമിലൂടെ താരം തന്നെയാണ് സന്തോഷവാർത്ത പങ്കുവെച്ചത്. കിളിമാഞ്ചാരോയുടെ മുകളിൽ ഇന്ത്യയുടെ പതാക പുതച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഭിമാനനിമിഷത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. 

ആഫ്രിക്കയുടെ മുകളിൽ

കുറച്ചു ദിവസങ്ങളായി ഞാന്‍ എവിടെയാണെന്ന് അതിശയപ്പെടുന്നവര്‍ക്കായി, ഞാന്‍ ഒരു യാത്രയിലായിരുന്നു. ബുദ്ധിമുട്ടേറിയ എന്നാല്‍ സംതൃപ്തി നല്‍കുന്ന ഒരു കൊടിമുടിയിലൂടെയുള്ള യാത്ര. ആറ് ദിവസങ്ങള്‍ക്കു ശേഷം നിങ്ങളുടെ പെണ്‍കുട്ടി ആഫ്രിക്കയുടെ മുകളിലാണ്. - നിവേദ തോമസ് കുറിച്ചു. ഞാൻ ഇത് സാധിച്ചു എന്ന കുറിപ്പിൽ പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്. 

നിഷ്‌ക്രിയ അഗ്‌നിപര്‍വതം

വടക്ക് കിഴക്കന്‍ ടാന്‍സാനിയയില്‍ സ്ഥിതി ചെയ്യുന്ന നിഷ്‌ക്രിയ അഗ്‌നിപര്‍വതമാണ് കിളിമഞ്ചാരോ. 'തിളങ്ങുന്ന മലനിര' എന്നാണ് കിളിമഞ്ചാരോ എന്ന വാക്കിന്റെ അര്‍ത്ഥം. 5,895 മീറ്റര്‍ ഉയരമുള്ള ഉഹ്‌റു കൊടുമുടിയാണ് കിളിമഞ്ചാരോയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം. 1889 ഒക്ടോബര്‍ 6-ന് ഹാന്‍സ് മെയര്‍, ലുഡ്വിഗ് പുര്‍ട്ട്ഷെല്ലര്‍ എന്നിവര്‍ ചേര്‍ന്നാണ് ആദ്യമായി ഈ കൊടുമുടി കീഴടക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com