'ഡാം പൊട്ടി മരിക്കാൻ സാധ്യതയുള്ളവർ മരണമൊഴി എഴുതി കോടതിയിൽ സമർപ്പിക്കണം'; ജൂഡ് ആന്തണി ജോസഫ്

എല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകളും പ്രതിപ്പട്ടികയിൽ ചേർക്കണമെന്നുമാണ് ജൂഡ് പറയുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുല്ലപ്പെരിയാർ വിഷയത്തിൽ മലയാള സിനിമാലോകത്തു നിന്നുള്ള പ്രതികരണങ്ങൾ ശക്തമാവുകയാണ്. സംവിധായകനും നടനുമായ ജൂഡ് ആന്തണി ജോസഫിന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.  ഡാം പൊട്ടി മരിക്കാന്‍ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയില്‍ സമര്‍പ്പിക്കണം എന്നാണ് താരം കുറിച്ചത്. എല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകളും പ്രതിപ്പട്ടികയിൽ ചേർക്കണമെന്നുമാണ് ജൂഡ് പറയുന്നത്. 

30 ലക്ഷം മരണമൊഴി

'ഡാം പൊട്ടി മരിക്കാന്‍ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയില്‍ സമര്‍പ്പിക്കണം . ഇതെല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകള്‍ സഹിതം പ്രതിപ്പട്ടികയില്‍ വരുന്ന ഒരു മാസ്സ് മരണ മൊഴി . 30 ലക്ഷം മരണ മൊഴികളെ അവഗണിക്കാന്‍ ഒരു കോടതിക്കും സാധിക്കില്ല', ജൂഡ് ആന്റണി ജോസഫ് കുറിച്ചു.

ശബ്ദമുയർത്തി യുവതാരനിര

മലയാള സിനിമയിലെ യുവതാരനിര ഒന്നടങ്കം മുല്ലപ്പെരിയാർ വിഷയം ഏറ്റെടുത്തിരിക്കുകയാണ്. ജോജു ജോർജാണ് ശക്തമായ വിമർശനവുമായി ആദ്യം രം​ഗത്തെത്തിയത്. തൊട്ടുപിന്നാലെ ഡാം പൊളിച്ചുകളയണമെന്ന ആവശ്യവുമായി പൃഥ്വിരാജും എത്തി. വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെ ആയാലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അര്‍ഹിക്കാത്തതാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് ശരിയായ കാര്യം ചെയ്യേണ്ട സമയമാണിത്. ഭരണകൂടത്തെ വിശ്വസിക്കാനേ നമുക്ക് സാധിക്കൂ, നല്ല തീരുമാനമെടുക്കുമെന്ന് പ്രാർത്ഥിക്കാമെന്നുമാണ് പൃഥ്വിരാജ് കുറിച്ചത്. നമ്മുടെ ആശങ്കകള്‍ രാജ്യം അറിയട്ടെ എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com