'ദൈവം സ്നേഹം കാണിക്കുന്നത് ഇങ്ങനെയാണ്, ഇത് അനീതി'; ചിരഞ്ജീവിക്കൊപ്പം പുനീത്; വേദനയോടെ മേഘ്ന

ദൈവത്തിന് ഇഷ്ടപ്പെട്ടവരാണ് ഇരുവരും എന്നാണ് മേഘ്ന ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി കുറിച്ചത്
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

ന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ മരണത്തിൽ അനുസ്മരിച്ച് നടി മേഘ്ന രാജ്. അന്തരിച്ച തന്റെ ഭർത്താവ് ചിരഞ്ജീവിയും പുനീതും ഒരുമിച്ചുള്ള ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ പോസ്റ്റ്. ദൈവത്തിന് ഇഷ്ടപ്പെട്ടവരാണ് ഇരുവരും എന്നാണ് മേഘ്ന ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി കുറിച്ചത്. 

ചിരഞ്ജീവി സർജയ്ക്ക് പിന്നാലെ പനീതും

“ആത്മാവിൽ ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നു. അത് ഇങ്ങനെയെല്ലാമാണ് തെളിയിക്കുന്നത്,” അൺഫെയർ ​ഗോഡ് എന്ന ഹാഷ്ടാ​ഗിനൊപ്പമാണ് മേഘനയുടെ കുറിപ്പ്. ഇന്നലെയാണ് 46 കാരനാണ് പുനീത് രാജ്കുമാർ മരിക്കുന്നത്. പുനീതിനെ പോലെ അകാലത്തിൽ വിടപറഞ്ഞ നടനാണ് ചിരഞ്ജീവി സർജയും. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ വർഷം ജൂണിലായിരുന്നു 39 വയസ്സുകാരനായ ചിരഞ്ജീവി മരിച്ചത്. ചിരഞ്ജീവി മരിക്കുമ്പോൾ മേഘ്ന നാലു മാസം ​ഗർഭിണിയായിരുന്നു. 

ഇന്നലെ രാവിലെയാണ് പുനീത് രാജ്കുമാർ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടയിലായിരുന്നു നെഞ്ചുവേദയുണ്ടായത്. കന്നഡ സിനിമാലോകത്തിന്റെ പവർ സ്റ്റാറായി നിറഞ്ഞു നിൽക്കുന്നതിനിടെയാണ് പുനീതിന്റെ അപ്രതീക്ഷിത വിയോ​ഗം. പ്രശസ്ത കന്നട താരമായ രാജ് കുമാറിന്റെയും പർവതമ്മയുടെയും മകനാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com