'അവിയൽ' മറ്റന്നാൾ തിയറ്ററിലെത്തും; ജോജുവും അനശ്വരയും പ്രധാന വേഷത്തിൽ

പുതുമുഖ താരം സിറാജ്ജുദ്ധീൻ ആണ് നായകൻ
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

ജോജു ജോർജും അനശ്വര രാജനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം അവിയൽ മറ്റന്നാൾ തിയറ്ററുകളിൽ എത്തും. ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ പുതുമുഖ താരം സിറാജ്ജുദ്ധീൻ ആണ് നായകൻ. 

ഷാനിൽ മുഹമ്മദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. കേതകി നാരായൺ, ആത്മീയ, അഞ്ജലി നായർ, സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ ഡേവിസ്, വിഷ്ണു, തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. കണ്ണൂർ, ഗോവ, കൊടൈക്കനാൽ എന്നിവിടങ്ങളിലാണ്ൾ സിനിമ ചിത്രീകരിച്ചത്. 

മനു മഞ്ജിത്, നിസ്സാം ഹുസൈൻ, മാത്തൻ, ജിസ് ജോയ് തുടങ്ങിയവരുടെ വരികൾക്ക് ശങ്കർ ശർമ, ശരത് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com