രജിത് കുമാർ-ഷിനു ശ്യാമളൻ ചിത്രം ‘സ്വപ്നസുന്ദരി’യിൽ സ്വാമി ഗംഗേശാനന്ദയും; ‘സത്യം ഒരിക്കൽ പുറത്തുവരും’ 

സ്വാമി ഗംഗേശാനന്ദ 'സ്വപ്നാനന്ദ' എന്ന സന്യാസിയെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്
സ്വാമി ഗംഗേശാനന്ദ, രജിത് കുമാർ, ഷിനു ശ്യാമളൻ/ ചിത്രം: ഫേസ്ബുക്ക്
സ്വാമി ഗംഗേശാനന്ദ, രജിത് കുമാർ, ഷിനു ശ്യാമളൻ/ ചിത്രം: ഫേസ്ബുക്ക്

ഡോ. രജിത് കുമാറും ഡോ. ഷിനു ശ്യാമളനും ഒന്നിക്കുന്ന ‘സ്വപ്നസുന്ദരി’ എന്ന സിനിമയിൽ സ്വാമി ഗംഗേശാനന്ദയും. ജനനേന്ദ്രിയം മുറിച്ച സംഭവത്തിലൂടെ വാർത്തകളിൽ നിറഞ്ഞ സ്വാമി ഗംഗേശാനന്ദ 'സ്വപ്നാനന്ദ' എന്ന സന്യാസിയെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. സ്വാമിയുടെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.  ‘സത്യം എത്ര നാൾ കഴിഞ്ഞാലും ഒരിക്കൽ പുറത്തുവരും’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.

ഫെബ്രുവരി 13 മുതൽ തുടർച്ചയായി 50 ദിവസം പോസ്റ്ററുകൾ ചിത്രത്തിന്റേതായി പുറത്തുവിട്ടിട്ടുണ്ട്. ഇതിനുമുമ്പ് മലയാളത്തിൽ ഏറ്റവും കൂടുതൽ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങിയത് പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫറിനുവേണ്ടിയായിരുന്നു. 27 പോസ്റ്ററുകളാണ് ലൂസിഫർ ടീം റിലീസ് ചെയ്തത്. ജമന്തി എന്ന കഥാപാത്രത്തെയാണ് ഷിനു ശ്യാമളൻ അവതരിപ്പിക്കുന്നത്. 

എസ് എസ് പ്രൊഡക്‌ഷൻസിന്റെയും അൽഫോൺസാ വിഷ്വൽ മീഡിയയുടെയും ബാനറിൽ സലാം ബി ടി, സുബിൻ ബാബു, ഷാജു സി ജോർജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ബിഗ് ബോസ് ഫെയിം ഡോ. രജിത് കുമാർ പ്രധാന വേഷത്തിലെത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com