ചെന്നൈയിലേക്ക് വരുമ്പോൾ കാണാൻ വരൂ, പാർട്ടി തരാം; വിനീത് ശ്രീനിവാസനോട് വെങ്കട്ട് പ്രഭു

ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

ടനും സംവിധായകനുമായ വിനീത് ശ്രീനിവാസനെ വീട്ടിലേക്ക് ക്ഷണിച്ച് തമിഴ് സംവിധായകൻ വെങ്കട് പ്രഭു. ചെന്നൈയിലേക്ക് വരുമ്പോൾ കാണാൻ വരണമെന്നും പാർട്ടി തരാം എന്നുമാണ് വെങ്കട് പ്രഭു പറഞ്ഞത്. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വിനീതിനെക്കുറിച്ച് വാചാലനായത്. 

വെങ്കട് പ്രഭു സംവിധാനം ചെയ്ത സരോജ എന്ന ചിത്രമാണ് മലർവാടി ആർട്സ് ക്ലബ് എടുക്കാൻ പ്രചോദനമായതെന്ന് നേരത്തെ വിനീത് പറഞ്ഞിരുന്നത്. വിനീതിനെപ്പോലെ ഒരു സംവിധായകന് തന്റെ സിനിമകൾ പ്രചോദനമായി എന്ന് കേൾക്കുന്നത് തന്നെ സന്തോഷമാണെന്നും വെങ്കട് പറഞ്ഞു. 2008ൽ വെങ്കട് പ്രഭു സംവിധാനം ചെയ്ത ത്രില്ലർ ചിത്രമാണ് 'സരോജ'. മലർവാടി ആർട്സ് ക്ലബ് വിനീത് സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു. 

മലയാള സിനിമകളേക്കുറിച്ചും സംവിധാനത്തെ കുറിച്ചതും വെങ്കട് സംസാരിച്ചു. തന്റെ പുതിയ ചിത്രമായ മന്മഥ ലീലൈ മലയാള സിനിമയുടെ ശൈലിയിലാണ് ചിത്രീകരിച്ചത് എന്നും സാവധാനത്തിലും സമാധാനത്തിലുമാണ് മലയാളത്തിൽ സിനിമ അതിന്റെ കഥയിലേക്ക് വരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളം റിയലിസ്റ്റിക് ആയാണ് ചിത്രത്തെ നോക്കിക്കാണുന്നത്. എന്നാൽ തമിഴിൽ അത്തരത്തിൽ ഒരു സിനിമ ചെയ്യാൻ പ്രയാസമാണ്. വെങ്കട് വ്യകത്മാക്കി.

സരോജ എന്ന ചിത്രമാണ് മലർവാടി ആർട്സ് ക്ലബ് എടുക്കാൻ പ്രചോദനമായതെന്ന വിനീത് ശ്രീനിവാസന്റെ വാക്കുകൾ സന്തോഷം നൽകുന്നുവെന്ന് തമിഴ് സംവിധായകൻ വെങ്കട്ട് പ്രഭു. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അ​ദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതേ ചാനലിനോട് തന്നെയാണ് വിനീത് ശ്രീനിവാസൻ സരോജ സിനിമയേക്കുറിച്ച് പറഞ്ഞത്. പുതിയ ചിത്രം മന്മഥ ലീലൈക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അശോക് സെൽവനാണ് ചിത്രത്തിലെ നായകൻ. നാ​ഗചൈതന്യയെ നായകനാക്കി ഒരുക്കുന്ന തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രമാണ് വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ ഇനി വരാനിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com