ആലിയ - രണ്‍ബീര്‍ വിവാഹം വരുന്ന വ്യാഴാഴ്ച; സ്ഥിരീകരിച്ച് കുടുംബം, ഒരുക്കം തുടങ്ങി 

നാല് ദിവസം നീണ്ടു നിൽക്കുന്ന ഗംഭീര ചടങ്ങാകും വിവാഹമെന്നാണ് റിപ്പോർട്ടുകൾ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

രാധകർ ഏറെ നാളായി കാത്തിരുന്ന ആലിയ ഭട്ട് - രണ്‍ബീര്‍ കപൂര്‍ വിവാഹം ഈ മാസം 14-ന് നടക്കുമെന്ന് സ്ഥിരീകരിച്ച് ബന്ധു. ആലിയയുടെ അമ്മാവന്‍ റോബിൻ ഭട്ടാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. നാല് ദിവസം നീണ്ടു നിൽക്കുന്ന ഗംഭീര ചടങ്ങാകും വിവാഹമെന്നാണ് റിപ്പോർട്ടുകൾ. 

ബാന്ദ്രയിലെ രൺബീറിന്റെ വീട്ടിൽ വച്ച് തികച്ചും സ്വകാര്യ ചടങ്ങായി വിവാഹം നടത്തും. 13-നാണ് ആലിയയുടെ മെഹന്ദി ആഘോഷം. ബോളിവുഡിലെ പ്രശസ്ത ഡിസൈനറായ സഭ്യസാച്ചിയാണ് ആലിയയ്ക്കും വിവാഹ വസ്ത്രങ്ങള്‍ ഒരുക്കുന്നത്. അനുഷ്‌ക ശര്‍മ, ദീപികാ പദുകോണ്‍, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നീ താരങ്ങളെല്ലാം വിവാഹദിനത്തില്‍ അണിഞ്ഞത് സഭ്യസാച്ചി ഒരുക്കിയ വസ്ത്രങ്ങളാണ്. സംഗീത്, മെഹന്ദി ചടങ്ങുകള്‍ക്ക് മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വേഷങ്ങളാവും അണിയുക.

അന്തരിച്ച ബോളിവുഡ് നടന്‍ ഋഷി കപൂറിന്റെയും നടി നീതുസിങ്ങിന്റെയും മകനാണ് രണ്‍ബീര്‍. സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ. 2017ൽ ഇരുവരും ഒന്നിച്ചഭിനയിച്ച ബ്രഹ്മാസ്ത്രയുടെ സെറ്റിൽ വെച്ചാണ് ഇവർ പ്രണയത്തിലായത്. 2018 മെയ് മാസത്തിൽ നടി സോനം കപൂറിന്റെ വിവാഹ സൽക്കാരത്തിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെ പ്രണയം പരസ്യമായി. പിന്നീട് രൺബീർ ഒരു അഭിമുഖത്തിൽ ആലിയയുമായി ഡേറ്റിംഗിലാണെന്ന് സ്ഥിരീകരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com