

കാർ അപകടത്തിൽ പരുക്കേറ്റ് ചികിത്സയ്‍ക്ക് ശേഷം വിശ്രമത്തിലാണ് ബോളിവുഡ് നടി മലൈക അറോറ. അപകടത്തിന് ശേഷം തനിക്ക് ലഭിച്ച പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി അറിയിച്ചിരിക്കുകയാണ് നടി ഇപ്പോൾ. കഴിഞ്ഞ സംഭവങ്ങൾ ഒരു സിനിമ പോലെയാണ് തോന്നുന്നതെന്നും യഥാർത്ഥത്തിൽ സംഭവിച്ചതാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ മലൈക പറയുന്നു.
"കഴിഞ്ഞ കുറച്ച് ദിവസങ്ങളും നടന്ന സംഭവങ്ങളുമെല്ലാം തികച്ചും അവിശ്വസനീയമായിരുന്നു. അതേക്കുറിച്ച് ഇപ്പോൾ ചിന്തിക്കുമ്പോൾ ഒരു സിനിമയിൽ നടന്ന കാര്യങ്ങൾ പോലെയാണ് തോന്നുന്നത് യഥാർത്ഥത്തിൽ സംഭവിച്ചതാണെന്ന് കരുതാനാകുന്നില്ല. ഭാഗ്യത്തിന് അപകടം സംഭവിച്ച ഉടൻ എന്നെ ഒരുപാട് കാവൽമാലാഖമാർ ചേർത്തുനിർത്ത് - അതിപ്പോ എന്റെ ജീവനക്കാരാണെങ്കിലും എന്നെ ആശുപത്രിയിൽ എത്തിച്ച ആളുകളാണെങ്കിലും ഈ വിഷമഘട്ടത്തിൽ ഒപ്പം നിന്ന കുടുംബം, ആശുപത്രിയിലെ ജീവനക്കാർ എല്ലാവരും. എല്ലാ നിമിഷവും എന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ എന്റെ ഡോക്ടർമാർ പ്രത്യേകം ശ്രദ്ധിച്ചു. വളരെ പെട്ടെന്ന് തന്നെ ഞാൻ സുരക്ഷിതയാണെന്ന തോന്നൽ അവർ എന്നിലുണ്ടാക്കി, അതിൽ എനിക്ക് ഒരുപാട് കടപ്പാടുണ്ട്. അവസാനമായി, തീർച്ചയായും എന്റെ സുഹൃത്തുക്കളും കുടുംബവും ടീമും ഇൻസ്റ്റഗ്രാം കുടുംബവുമെല്ലാം നൽകിയ സ്‌നേഹം. ഇത്തരം മുഹൂർത്തങ്ങളാണ് അറിയുന്നതും അറിയാത്തവരുമായ ആളുകൾക്ക് നന്ദിയുണ്ടാകണം എന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നത്. കാരണം അവരായിരിക്കും നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് നീങ്ങൾക്ക് സ്‌നേഹവും ആശംസകളും ചൊരിയുന്നത്.
കൂടുതൽ വീര്യത്തോടെ ഞാൻ തിരിച്ചുവരുമെന്ന് ഉറപ്പാക്കിയ നിങ്ങളെല്ലാവരോടും വളരെയധികം നന്ദി. ഞാനിപ്പോൾ ആരോഗ്യം വീണ്ടെടുക്കുകയാണ്. ഞാൻ ഒരു പോരാളിയാണ്, വളരെപെട്ടെന്ന് ഞാൻ മടങ്ങിവരും എന്ന് ഉറപ്പ്", മലൈക കുറിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates