"ഇതാണ് എനിക്ക് കിട്ടിയത്!", ഒരു കുടുംബചിത്രം എടുക്കാനുള്ള പങ്കപാട്; കരീനയും മൂന്ന് ആണുങ്ങളും  

ആലിയ–രൺബീർ വിവാഹത്തിൽ പങ്കെടുക്കുന്നതിനിടെ പകർത്തിയ ചിത്രമാണ് താരം പങ്കുവച്ചത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ർത്താവും നടനുമായ സെയ്ഫ് അലി ഖാൻ, മക്കളായ തൈമൂർ, ജെഹാംഗീർ എന്നിവർക്കൊപ്പമുള്ള കുടുംബചിത്രം പങ്കുവച്ചിരിക്കുകയാണ് നടി കരീന കപൂർ. ബോളിവുഡ് താരങ്ങളായ ആലിയ–രൺബീർ വിവാഹത്തിൽ പങ്കെടുക്കുന്നതിനിടെ പകർത്തിയ ചിത്രമാണ് താരം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രം പങ്കുവയ്ക്കുക മാത്രമല്ല അതിന് പിന്നിലെ കഥ തന്നെ കരീന വിവരണമായി കൊടുക്കുകയും ചെയ്തു. 

‘‘ഒരു കുടുംബ ചിത്രം എടുക്കാനുള്ള ശ്രമം ദേ ഇങ്ങനെയിരിക്കും...

സൈഫു ഒന്ന് ചിരിക്കൂ...
തൈമൂർ മൂക്കിൽ നിന്ന് വിരൽ എടുക്കൂ,
ജെഹാംഗീർ ബേബി ഇങ്ങോട്ട് നോക്കെടാ..
ഞാൻ: ആരെങ്കിലുമൊന്ന് ഫോട്ടോ എടുക്കൂ
ക്ലിക്ക്♥️
എന്നിട്ടോ, ഇതാണ് എനിക്ക് ലഭിച്ചത് 
എന്റെ ജീവിതത്തിലെ ആണുങ്ങള്‍, എന്റെ ലോകം’’, ചിത്രത്തോടൊപ്പം കരീന കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sundeep Kishan
Hema Malini talks about Dharmendra's last wish for the family
Ravi Mohan
Mamitha Baiju
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com