ചെന്നൈ; സംഗീതജ്ഞൻ ഇളയരാജ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഭരണഘടനാ ശിൽപി ബിആർ അംബേദ്കറേയും താരതമ്യം ചെയ്തത് തമിഴ്നാട്ടിൽ വലിയ വിവാദമായിരുന്നു. അതിനു പിന്നാലെ മോദി വിമർശകർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ്. മാസം തികയാതെ ജനിച്ചവരാണ് മോദിയെ വിമർശിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.
വായും ചെവിയും വളര്‍ച്ചയെത്താതെ മൂന്നാം മാസത്തില്‍ ജനിച്ചവരാണ് മോദിയെ വിമര്‍ശിക്കുന്നത് എന്നായിരുന്നു ഭാഗ്യരാജ് പറഞ്ഞു. നാലാം മാസത്തിലാണ് വായ ഉണ്ടാകുന്നത്. അഞ്ചാം മാസത്തില്‍ ചെവി രൂപപ്പെടും. മറ്റുള്ളവര്‍ പറയുന്നതു കേള്‍ക്കാനോ പറയാനോ അവര്‍ക്കാവില്ല അതുകൊണ്ടാണ് മൂന്നാം മാസത്തിലാണ് അവര്‍ ജനിച്ചതെന്നു പറയുന്നത്. നമ്മള്‍ അതോര്‍ത്ത് ആശങ്കപ്പെടേണ്ട. മൂന്നാം മാസത്തില്‍ മാസം തികയാതെ ജനിച്ചവരായി മോദി ജി വിമര്‍ശകരെ കണ്ടാല്‍ മതി. - ഭാഗ്യരാജ് പറഞ്ഞു.
മോദിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായി. അദ്ദേഹത്തെപോലെ ഊര്‍ജസ്വലനായ പ്രധാനമന്ത്രിയെയാണ് രാജ്യത്തിന് ആവശ്യം. മോദിയുടെ വിദേശയാത്രകളെ പലരും വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍, ഇത്ര ഉന്മേഷത്തോടെ അദ്ദേഹം പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ എന്നും ഭാഗ്യരാജ് ചോദിച്ചു. നന്നായി പ്രവര്‍ത്തിച്ചിട്ടും വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങള്‍ വിവരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ വച്ചായിരുന്നു ഭാഗ്യരാജിന്റെ പ്രതികരണം. ബിജെപിയുടെ ചെന്നൈയിലെ ആസ്ഥാനത്താണ് ചടങ്ങ് നടന്നത്. ഭാഗ്യരാജിന്റെ പരാമർശം വൻ വിവാദങ്ങൾക്ക് കാരണമായതിന് പിന്നാലെ ക്ഷമാപണവുമായി ഭാഗ്യരാജ് തന്നെ രംഗത്തെത്തി. ഭിന്നശേഷിക്കാരെയല്ല ഉദ്ദേശിച്ചതെന്നും അങ്ങനെ ആര്‍ക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ ക്ഷമാപണം നടത്തുന്നെന്നും പിന്നീട് അറിയിച്ചു. താൻ ബിജെപിക്കാരൻ അല്ലെന്നും ദ്രാവിഡ ആശയമാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates